|    Mar 28 Tue, 2017 12:00 am
FLASH NEWS

നെഹ്‌റു ട്രോഫി ജലമേള: മുന്‍നിര വേ ഗക്കാര്‍ ഫൈനലില്‍ മാറ്റുരയ്ക്കും

Published : 24th July 2016 | Posted By: SMR

ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേളയില്‍ കടുത്ത മല്‍സരത്തിന് വഴിയൊരുക്കി ചുണ്ടന്‍ വള്ളങ്ങളുടെ മല്‍സരഘടന മാറ്റി. ഹീറ്റ്‌സുകളില്‍ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഫിനിഷ് ചെയ്യുന്ന വള്ളങ്ങളെ ഉള്‍പ്പെടുത്തി ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനല്‍ മല്‍സരങ്ങള്‍ നടത്താന്‍ നെഹ്‌റു ട്രോഫി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.
കലക്ടറേറ്റില്‍ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മുന്‍ എംഎല്‍എമാരായ സി കെ സദാശിവന്‍, കെ കെ ഷാജു എന്നിവരുടെ നേതൃത്വത്തിലുള്ള ഏഴംഗ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപോര്‍ട്ട് ഏകകണ്ഠമായി അംഗീകരിച്ചാണ് ചുണ്ടന്‍ വള്ളങ്ങളുടെ മല്‍സരഘടന മാറ്റാന്‍ തീരുമാനിച്ചത്. ഹീറ്റ്‌സ് മല്‍സരങ്ങളില്‍ ഏറ്റവും കുറവ് സമയമെടുത്ത് ഫിനിഷ് ചെയ്ത ആദ്യ നാലു വള്ളങ്ങളെ ഫൈനലില്‍ മല്‍സരിപ്പിക്കും. തുടര്‍ന്ന് കുറഞ്ഞ സമയങ്ങളില്‍ ഫിനിഷ് ചെയ്ത ക്രമത്തില്‍ നാല് വള്ളങ്ങളെ വീതം ഉള്‍പ്പെടുത്തി ലൂസേഴ്‌സ്, സെക്കന്റ് ലൂസേഴ്‌സ്, തേഡ് ലൂസേഴ്‌സ് ഫൈനല്‍ മല്‍സരങ്ങള്‍ നടത്തും. രജിസ്റ്റര്‍ ചെയ്ത എല്ലാ ചുണ്ടന്‍ വള്ളങ്ങളെയും ഹീറ്റ്‌സില്‍ മല്‍സരിപ്പിക്കും.
മുമ്പ് ഹീറ്റ്‌സ് മല്‍സരങ്ങളില്‍ ഒന്നാമതെത്തുന്ന വള്ളങ്ങളാണ് ഫൈനലില്‍ മല്‍സരിക്കുക. ഹീറ്റ്‌സുകളില്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തുന്ന വള്ളങ്ങളാണ് യഥാക്രമം ലൂസേഴ്‌സ്, സെക്കന്റ് ലൂസേഴ്‌സ്, തേഡ് ലൂസേഴ്‌സ് ഫൈനല്‍ മല്‍സരങ്ങളില്‍ മാറ്റുരച്ചിരുന്നത്. ഹീറ്റ്‌സുകളില്‍ മികച്ച സമയമെടുത്ത് ഫിനിഷ് ചെയ്യുന്ന നാലു വള്ളങ്ങളാവും ഫൈനലില്‍ മാറ്റുരയ്ക്കുക. സമയം അടിസ്ഥാനപ്പെടുത്തുമ്പോള്‍ മല്‍സരം വാശിയേറിയതാവും. മല്‍സരം നടക്കുന്ന റേസ് കോഴ്‌സിന്റെ നീളം 1175 മീറ്ററായി കുറയ്ക്കാന്‍ തീരുമാനിച്ചു. മല്‍സരങ്ങളുടെ സുഗമമായ നടത്തിപ്പിന് ഫിനിഷിങ് പോയിന്റ് നിലവിലുള്ള സ്ഥലത്തുനിന്ന് 25 മീറ്റര്‍ പുറകോട്ടും, സ്റ്റാര്‍ട്ടിങ് പോയിന്റ് 30 മീറ്റര്‍ മുന്നോട്ട് മാറ്റിയും സ്ഥാപിക്കും.
ട്രാക്കിന്റെ വീതി 10 മീറ്ററായി നിലനിര്‍ത്തും. അടുത്തവര്‍ഷം മുതല്‍ വള്ളങ്ങള്‍ ഫിനിഷ് ചെയ്യുന്ന സമയം രേഖപ്പെടുത്താന്‍ ഇലക്‌ട്രോണിക് ഡിജിറ്റല്‍ സംവിധാനം നടപ്പാക്കും. വള്ളങ്ങളുടെ സ്റ്റാര്‍ട്ടിങ് അറിയുന്നതിന് ഫോണ്‍ സംവിധാനത്തിനു പുറമേ സിഗ്നല്‍ ലൈറ്റും സൈറണും ഫിനിഷിങ് പോയിന്റില്‍ സ്ഥാപിക്കും. എന്‍ടിബിആര്‍ സൊസൈറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ അധ്യക്ഷത വഹിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day