|    Nov 20 Tue, 2018 11:54 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നെഹ്‌റു ട്രോഫി, ഓണാഘോഷം: തീരുമാനം രണ്ട് ദിവസത്തിനകം

Published : 13th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതി കണക്കിലെടുത്ത് നെഹ്‌റു ട്രോഫി വള്ളംകളി, ഓണാഘോഷ പരിപാടികള്‍ എന്നിവ നടത്തുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്ത് രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. അതേസമയം, തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രപോലെയുള്ള ചടങ്ങുകള്‍ നടക്കും. നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം തന്നെ നടത്തുമെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. മഴയുടെ തോതുകൂടി നോക്കി നെഹ്‌റു ട്രോഫി വള്ളംകളിയുടെ തിയ്യതി പ്രഖ്യാപിക്കും. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്ന “നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ണാം ഓണസമ്മാനങ്ങള്‍ വാങ്ങാം’ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ഒഴിവാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss