|    Mar 23 Thu, 2017 7:59 pm
FLASH NEWS

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് കസ്റ്റഡിയില്‍

Published : 20th March 2017 | Posted By: shins

krishnadas

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തു. ലക്കിടി കോളജിലെ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസിലാണ് കസ്റ്റഡി. തൃശ്ശൂര്‍ റൂറല്‍ എസ്പിയുടെ നേതൃത്വത്തിലാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. ലീഗല്‍ അഡൈ്വസര്‍ സുചിത്രയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലല്ല കസ്റ്റഡിയെന്നത് ശ്രദ്ധേയമാണ്. ജിഷ്ണു മരിക്കുന്നതിനു മുമ്പ് ലക്കിടി കോളജിലെ ഷൗക്കത്തലി എന്ന വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയിലാണ് കസ്റ്റഡി. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലീസ് നല്‍കുന്ന വിവരം.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക