|    Apr 27 Thu, 2017 4:20 pm
FLASH NEWS

നെഹ്‌റു-ഗാന്ധി ഭരണകാലത്ത് ആസാദിന് ഭാരത്‌രത്‌ന നല്‍കാത്തത് എന്തുകൊണ്ടെന്ന് കേന്ദ്ര മന്ത്രി

Published : 7th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നെഹ്‌റു -ഗാന്ധി കുടുംബത്തിന്റെ ഭരണകാലത്ത് എന്തുകൊണ്ടാണ് മൗലാനാ ആസാദിന് ഭാരത്‌രത്‌ന പുരസ്‌കാരം നല്‍കാതിരുന്നതെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. 1958ല്‍ മരിച്ച മഹാനായ ഇന്ത്യക്കാരന്‍ മൗലാനാ ആസാദിന് എന്ത് കൊണ്ടാണ് 1992വരെ ഭാരതര്തന പുരസ്‌ക്കാരം നല്‍കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിച്ചിരുന്ന നേതാക്കള്‍ക്കൊന്നും കോണ്‍ഗ്രസ് ഭരണകാലത്ത് അര്‍ഹിക്കുന്ന അംഗീകാരം നല്‍കിയില്ലെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.
ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭായ് പട്ടേലും എറെ അറിയപ്പെടുന്നവരാണ്. എന്നാല്‍, അവര്‍ തമ്മില്‍ ഏറെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. 1948ല്‍ നൈസാമിന്റെ ഭരണത്തില്‍ കീഴിലായിരുന്ന ഹൈദരാബാദിനെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിക്കുന്നതിനായി നടത്തിയ പോലിസ് നടപടിയില്‍തന്നെ രണ്ടു പേര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
നെഹ്‌റുവും പട്ടേലും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ് ജയ്പാല്‍ റെഡ്ഡിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയെ ഏകീകരിച്ചതിലൂടെയാണ് പട്ടേല്‍ മഹാനായ ഇന്ത്യക്കാരനായത്. 1950ല്‍ മരിച്ച പട്ടേലിന് 1991ല്‍ മാത്രമാണ് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത്‌രത്‌ന നല്‍കിയതെന്നും മന്ത്രി പറഞ്ഞു. 1950നുശേഷം വര്‍ഷങ്ങളോളം നെഹ്‌റുവും മകള്‍ ഇന്ദിരയും രാജ്യം ഭരിച്ചിട്ടും എന്തുകൊണ്ടാണ് പട്ടേലിന് ഭാരതരത്‌ന പുരസ്‌കാരം നല്‍കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. നെഹ്‌റു – നരസിംഹറാവു പ്രധാനമന്ത്രിയായ സമയത്താണ് പട്ടേലിന് ഭാരതരത്‌ന നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day