|    Oct 23 Mon, 2017 3:35 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

നെഹ്‌റു കുടുംബത്തെ വിമര്‍ശിച്ച് അമിത് ഷാ

Published : 14th August 2016 | Posted By: SMR

amith-sha

കകോരി(യുപി): രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് 70 വര്‍ഷമായിട്ടും പുരോഗതി കൈവരിക്കാത്തതിനു കാരണം നെഹ്‌റു കുടുംബമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. സ്വാതന്ത്ര്യസമരസേനാനികളെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച തിരംഗയാത്രയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. രാജ്യം സ്വതന്ത്രമായതിനു ശേഷം 60 വര്‍ഷത്തോളം ഭരണം കൈയാളിയത് ഒരേ കുടുംബമാണ്. ഇത് രാജ്യ പുരോഗതി തടസ്സപ്പെടുത്തി.
രാജ്യം പുരോഗതി പ്രാപിക്കണമെങ്കില്‍ സംസ്ഥാനങ്ങളുടെ പുരോഗമനം അത്യാവശ്യമാണ്. എന്നാല്‍, വൈദ്യുതി ഇല്ലാത്ത ഗ്രാമങ്ങളും തൊഴില്‍ രഹിതരായ യുവാക്കളും മരുന്ന് ലഭ്യമല്ലാത്തതിനാല്‍ മരിക്കുന്ന രോഗികളുമാണ് ഇന്നു രാജ്യത്തുള്ളത്- ഷാ പറഞ്ഞു. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം നടക്കാനിരിക്കെയാണ് ബിജെപി നേതാവിന്റെ   ബ്രിട്ടീഷ് സര്‍ക്കാരിന്റെ ട്രഷറിയിലെ പണം തീവണ്ടിയില്‍ നിന്നു വിപ്ലവകാരികള്‍ കൊള്ളയടിച്ച കകോരി വിനോദസഞ്ചാര സ്ഥലമാക്കി മാറ്റും – ഷാ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക