|    Aug 18 Sat, 2018 10:01 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

നെഹ്‌റുവിനെ തൂക്കിലേറ്റി മന്ത്രിയുടെ പ്രസ്താവന

Published : 24th August 2016 | Posted By: SMR

ന്യൂഡല്‍ഹി: സുഭാഷ് ചന്ദ്രബോസിനെയും സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിനെയും പണ്ഡിറ്റ് നെഹ്‌റുവിനെയും ബ്രിട്ടിഷുകാര്‍ തൂക്കിലേറ്റിയതാണെന്ന് കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍. മധ്യപ്രദേശിലെ ചിന്ദ്‌വാരയില്‍ മന്ത്രി നടത്തിയ പ്രസ്താവനയുടെ വീഡിയോദൃശ്യം സമൂഹമാധ്യമത്തി ല്‍ വൈറലായി.
സുഭാഷ് ചന്ദ്രബോസ്, സ ര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍, പണ്ഡിറ്റ് നെഹ്‌റു, ഭഗത്‌സിങ്, രാജ്ഗുരു എന്നിവര്‍ തൂക്കിലേറ്റപ്പെട്ടെന്നാണ് ജാവ്‌ദേകര്‍ പറയുന്നത്. വീഡിയോ വിവാദമായതോടെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തി. ഗാന്ധി, നെഹ്‌റു, സുഭാഷ് ചന്ദ്രബോസ് എന്നിവരെക്കുറിച്ച് പറഞ്ഞുനിര്‍ത്തിയ ശേഷമാണ് തൂക്കിലേറ്റിയവരെ കുറിച്ച് പറഞ്ഞത്. പ്രസംഗം കേട്ടവര്‍ക്ക് ആശയക്കുഴപ്പമുണ്ടാവില്ലെ ന്നും മന്ത്രി വിശദീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss