|    May 24 Wed, 2017 8:12 am
FLASH NEWS

നെഹ്‌റുവിനും സോണിയക്കുമെതിരേ ലേഖനം: പാര്‍ട്ടി വിശദീകരണം തേടി

Published : 14th January 2016 | Posted By: SMR

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുഖമാസികയില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനും സോണിയാ ഗാന്ധിക്കുമെതിരേ ലേഖനം പ്രസിദ്ധീകരിച്ചതിനോടനുബന്ധിച്ച് മുംബൈ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപമിനോടു പാര്‍ട്ടി വിശദീകരണം തേടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയു ടെ നേതൃത്വത്തിലുള്ള പാര്‍ട്ടി അച്ചടക്കസമിതിയാണ് ഏതാ നും ദിവസങ്ങള്‍ക്കകം മറുപടിനല്‍കണമെന്നാവശ്യപ്പെട്ട് കത്തുനല്‍കിയത്.
കോണ്‍ഗ്രസ്സിന്റെ 131ാം സ്ഥാപകദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് ദര്‍ശന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തി ല്‍ കശ്മീര്‍, ചൈന, തിബത്ത് വിഷയങ്ങൡ നെഹ്‌റു സ്വീകരിച്ച നിലപാടിനെയാണു വിമര്‍ശിച്ച ത്. മറ്റൊരു ലേഖനത്തില്‍ സോണിയാഗാന്ധിയുടെ പിതാവ് ഫാഷിസ്റ്റ് സേനയിലെ അംഗമായിരുന്നെന്നും പറഞ്ഞിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day