|    Jan 19 Thu, 2017 10:25 pm
FLASH NEWS

നെഹ്രുവും സുഭാഷ് ചന്ദ്രബോസും തൂക്കിലേറ്റപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍

Published : 23rd August 2016 | Posted By: Navas Ali kn

javedkar1

കേന്ദ്ര മാനവ വിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞ മണ്ടത്തരത്തില്‍ പ്രതികരിക്കാന്‍ പോലുമാകാതെ ബിജെപി നേതൃത്വം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് ജവഹര്‍ലാല്‍ നെഹ്രുവിനേയും സുഭാഷ് ചന്ദ്രബോസിനേയും സര്‍ദാര്‍ വല്ലഭായി പട്ടേലിനേയും ബ്രിട്ടീഷുകാര്‍ തൂക്കി കൊന്നു എന്ന പെരും വിവരക്കേടാണ് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാനേദ്കര്‍ പ്രസംഗിച്ചത്. 1987 മുതല്‍ 90 വര്‍ഷക്കാലം നമ്മള്‍ സമരം തുടര്‍ന്നു, അങ്ങിനെ ബ്രിട്ടീഷുകാരെ പുറത്താക്കി എന്നും അദ്ദേഹം തട്ടിവിട്ടു. മധ്യപ്രദേശിലെ ചിന്ത് വാരയില്‍ പൊതുയോഗത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം പുതിയ കണ്ടെത്തലുകള്‍ നടത്തിയത്. ഇതിനു മുന്‍പും പ്രകാശ് ജാവേദ്കര്‍ വിവരക്കേടുകള്‍ പ്രസംഗിച്ച് അബദ്ധത്തില്‍പ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 392 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക