|    Oct 23 Tue, 2018 6:46 am
FLASH NEWS
Home   >  Pravasi   >  

നെസ്റ്റോ ഹൈപര്‍ മാര്‍ക്കറ്റ്-ഒഐസിസി കളര്‍ ഫെസ്റ്റ് നാളെ

Published : 26th January 2017 | Posted By: fsq

 

റിയാദ്: ഒഐസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റുമായി ചേര്‍ന്ന് നടത്തുന്ന രണ്ടാമത് നെസ്റ്റോ-ഒഐസിസി കളര്‍ ഫെസ്റ്റ് നാ ളെ  അസീസിയ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റില്‍(ഗര്‍ഡേനിയ മാ ള്‍) വച്ചുനടത്തുന്നു. എല്‍കെജി മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ നാലു വിഭാഗങ്ങളിലായി തിരിച്ചാണ് മല്‍സരം ക്രമീകരിച്ചിരിക്കുന്നത്. എല്‍കെജി, യുകെജി, ക്ലാസ് 1 എന്നീ ക്ലാസുകള്‍ ഉള്‍പ്പെടുന്ന കിഡ്‌സ് വിഭാഗത്തിന് കളറിങ് ആണ് മല്‍സര ഇനം. 2, 3, 4 ക്ലാസുകളിലെ കുട്ടികള്‍ക്ക് (സബ് ജൂനിയര്‍) ഇഷ്ടമുള്ള ചിത്രം വരച്ച് കളര്‍ ചെയ്യാവുന്നതാണ്. 5, 6, 7 ക്ലാസുകള്‍ ഉള്‍പ്പെടുന്ന ജൂനിയര്‍ വിഭാഗത്തിനും 9, 10, 11, 12 ക്ലാസുകള്‍ ഉള്‍പ്പെടുന്ന സീനിയര്‍ വിഭാഗത്തിനും മല്‍സര സമയത്ത് നല്‍കുന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചിത്രങ്ങളാണ് വരക്കേണ്ടത്. കിഡ്‌സ്, സബ് ജൂനിയര്‍ വിഭാഗങ്ങള്‍ ക്രയോണ്‍സ്, കളര്‍ പെന്‍സില്‍, ഓയില്‍ പാസ്റ്റല്‍ എന്നിവ ഉപയോഗിച്ചും ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങള്‍ വാട്ടര്‍ കളര്‍ ഉപയോഗിച്ചും മല്‍സരത്തില്‍ പങ്കെടുക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഫോറം കിട്ടാത്തവര്‍ക്ക് വെള്ളിയാഴ്ച മല്‍സരത്തിനു മുമ്പായി രണ്ടുമണി മുതല്‍ അസീസിയ നെസ്റ്റോയില്‍ നേരിട്ട് വന്ന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പത്ത് റിയാല്‍ ആണ് രജിസ്‌ട്രേഷന്‍ ഫീസ്. 3.30ന് മത്സരം ആരംഭിക്കുന്നതാണ്. രണ്ട് മണിക്കൂര്‍ ആണ് മല്‍സരത്തിന് നല്‍കുന്ന സമയം. നാലു വിഭാഗത്തിലും ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഗോള്‍ഡ് കോയിന്‍ സമ്മാനമായി ലഭിക്കുന്നതാണ്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്കും നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് സ്‌പോ ണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഏറ്റവും മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു ആണ്‍കുട്ടിക്കും ഒരു പെണ്‍കുട്ടിക്കും എയര്‍ ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്യുന്ന എയര്‍ ടിക്കറ്റ് സമ്മാനമായി നല്‍കുന്നതാണ്. കൂടാതെ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സ ര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്. മല്‍സര സമയത്ത് ഗര്‍ഡേനിയ മാളില്‍ വച്ച് അല്‍ അമീറ ക്ലിനിക്കുമായി സഹകരിച്ച് സൗജന്യ വൈദ്യ പരിശോധനാ ക്യാംപ് നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ റൂബി മാര്‍ക്കോസ്, ഉമര്‍ ഷെരീഫ്, അബ്ദുള്‍ കരീം കൊടുവള്ളി, എം ടി ഹര്‍ഷദ്, ഷിനു കൊയിലാണ്ടി, അഷ്രഫ് മേച്ചേരി പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss