|    Jun 27 Tue, 2017 11:03 pm
FLASH NEWS

നെല്‍വിത്ത് വാങ്ങിയതില്‍ അഴിമതി: യുഡിഎഫ് പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തി

Published : 19th November 2016 | Posted By: SMR

കുമരകം: തിരുവാര്‍പ്പ് പഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് നെല്‍വിത്ത് വാങ്ങി നല്‍കിയ നടപടിയില്‍ അഴിമതി ആരോപിച്ച് യുഡിഎഫ് നേതൃത്വത്തില്‍ തിരുവാര്‍പ്പ് പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തി. സ്വകാര്യ ഏജന്‍സിയില്‍ നിന്നു പഞ്ചായത്ത് വാങ്ങിയ കര്‍ഷകര്‍ക്ക് നല്‍കിയ നെല്‍വിത്ത് വിതരണത്തിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ നടത്തിയ പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് ഡിസിസി പ്രസിഡന്റ് അഡ്വ. ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ചെങ്ങളം രവി അധ്യക്ഷത വഹിച്ചു. കുഞ്ഞ് ഇല്ലംപള്ളി, അഡ്വ. ജി ഗോപകുമാര്‍, പി പി മുഹമ്മദ് കുട്ടി, ഷാനവാസ് പാഴൂര്‍, റുബീചാക്കോ, എം എം ഖാലിദ്, തല്‍ഹത്ത് അയ്യന്‍ കോയിക്കല്‍, ്ഡ്വ. ദീപ്ഥി സുഛഭഗപി ആര്‍, താരാ സാബു സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക