|    Jul 20 Fri, 2018 10:19 pm
FLASH NEWS

നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മാണം: നിരാഹാരം നാളെ മുതല്‍

Published : 9th September 2017 | Posted By: fsq

 

കണ്ണൂര്‍:നെല്‍വയല്‍ നികത്തി, തണ്ണീര്‍ത്തടം തകര്‍ത്ത് ഭീമന്‍ ഹൈവേ കീഴാറ്റൂര്‍ വഴി വേണ്ട എന്ന പ്രമേയവുമായി വയല്‍കിളികളുടെ നേതൃത്വത്തില്‍ സുരേഷ് കീഴാറ്റൂര്‍ നാളെമുതല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കും. കീഴാറ്റൂര്‍ വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രപരിസരത്ത് നടക്കുന്ന സത്യഗ്രഹ സമരം ടി പി പത്മനാഭന്‍ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്യും. പി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. നോബിള്‍ പൈക്കട, കെ സുനില്‍കുമാര്‍, വത്സന്‍ മാസ്റ്റര്‍, പ്രഭാകരന്‍ നായര്‍, പത്മിനി ടീച്ചര്‍, ബി ഗോവിന്ദന്‍ സി മനോഹരന്‍ സംസാരിക്കും.കുപ്പം, കുറ്റിക്കോല്‍ ദേശീയപാതയുടെ രൂപരേഖ നിശ്ചയിച്ചിരിക്കുകയാണ്. നേരത്തേ തയ്യാറാക്കിയ രൂപരേഖയില്‍ മാറ്റം വരുത്തിയത് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കു വേണ്ടിയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. സാധ്യതാ പഠനവും സര്‍വ്വേയും അന്തിമ സര്‍വേയും നേരത്തെ പൂര്‍ത്തിയായിരുന്നു. ഇതു പ്രകാരം 90ഓളം വീട്ടുകാര്‍ കുടിയൊഴിയേണ്ടി വരുമെങ്കിലും പുതിയ രൂപരേഖ പ്രകാരം 250 ഏക്കര്‍ വയലാണു നികത്തുന്നത്. ഇവിടെയുള്ള സ്ഥല ഉടമകളില്‍ പലരും വീട് മാറിയിട്ടുണ്ട്. യാതൊരു പ്രതിഷേധവും ഉണ്ടായിട്ടില്ല. എന്നിട്ടും നെല്‍വയലും തണ്ണീര്‍ത്തടവും നികത്തി ബൈപാസ് നിര്‍മിക്കാനുള്ള നീക്കത്തെ എന്തുവില കൊടുത്തും എതിര്‍ക്കുമെന്നും വയല്‍കിളി പ്രവര്‍ത്തകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സുരേഷ് കീഴാറ്റൂര്‍,  കെ രജീഷ്, സി മനോഹരന്‍ തുടങ്ങിയവര്‍പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss