|    Apr 25 Wed, 2018 4:00 pm
FLASH NEWS

നെല്‍കൃഷി സമൃദ്ധിയറിയാന്‍ അറബിയെത്തി

Published : 14th March 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: തുളിച്ചേരി വയലിന്റെ നെല്‍കൃഷി സമൃദ്ധിയറിയാന്‍ അറബിയെത്തി. ദുബയ് മുനിസിപ്പാലിറ്റിയിലെ ഫുഡ് ഇന്‍സ്‌പെക്ടറായ അബ്ദുര്‍ റസാഖ് അഹമ്മദ് മുഹമ്മദ് ശെയ്ഖാണ് നോര്‍ത്ത് കോട്ടച്ചേരിയിലെത്തിയത്. ക്ഷേത്ര സ്ഥാനികരും ആഘോഷകമ്മിറ്റി ഭാരവാഹികളും സ്വീകരിച്ചു.
വയലിലെത്തിയ ശെയ്ഖ് കൊയ്ത്ത് യന്ത്രത്തില്‍ കയറി യന്ത്രം പ്രവര്‍ത്തിപ്പിക്കാനും തയ്യാറായി. തുടര്‍ന്ന് കോട്ടച്ചേരി പട്ടറെ കന്നിരാശി വയനാട്ടുകുലവന്‍ ദേവസ്ഥാനത്തിന്റെ ഐതിഹ്യവും ചോദിച്ചറിഞ്ഞു. രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ശെയ്ഖ് ദേവസ്ഥാനത്ത് എത്തിയത്. സിദ്ദീഖ് പള്ളിപ്പുഴ, കെ ഇ എ ബക്കര്‍, സുകുമാരന്‍ പൂച്ചക്കാട്, ഹംസ ബാങ്ക് എന്നിവരും കൂടെയുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss