|    Jul 21 Fri, 2017 12:22 pm
FLASH NEWS

നെല്‍കൃഷിയിറക്കി കൊണ്ടോട്ടി നഗരസഭ

Published : 20th October 2016 | Posted By: SMR

കൊണ്ടോട്ടി: ഉണര്‍വ് കൃഷി പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ അധീനതയിലുളള തരിശുഭൂമിയില്‍ നെല്‍കൃഷി ഇറക്കി കൊണ്ടോട്ടി നഗരസഭ കൗണ്‍സിലര്‍മാര്‍ മാതൃകയായി. കൊണ്ടോട്ടി നഗരസഭയോട് ചേര്‍ന്നുളള മുന്‍വശത്തെ ഒഴിഞ്ഞ വയലിലാണ് നഗരസഭ നെല്‍കൃഷി തുടങ്ങിയത്.മേഖലയില്‍ തരിശു പ്രദേശങ്ങള്‍ കണ്ടെത്തി കൃഷിയോഗ്യമാക്കണമെന്ന് സ്ഥലം എംഎല്‍എ ടിവി ഇബ്രാഹീമിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. നഗരസഭക്ക് കീഴില്‍ കൃഷിയെ പ്രോല്‍സാഹിപ്പിക്കുക, മറ്റുള്ളവരെ കൃഷിയിലേക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് നഗരസഭ അംഗങ്ങള്‍ മുന്‍കൈ എടുത്ത് കൃഷിക്കിറങ്ങിയത്. ഒരേക്കറലിധികം വരുന്ന വയലില്‍ ഇന്നലെ ഞാറ് നട്ടു.സമീപത്തെ കര്‍ഷകനാണ് കൃഷി ഇറക്കാനായ ഞാറ് നല്‍കിയത്.നഗരസഭ ചെയര്‍മാന്‍ സികെ നാടിക്കുട്ടി,വൈസ് ചെയര്‍ പേഴ്‌സണ്‍ കൂനയില്‍ നഫീസ, കൗ ണ്‍സിലര്‍മാരായ പാറപ്പുറം അബ്ദുറഹിമാന്‍,അഡ്വ. കെകെ സമദ്, മുഹമ്മദ് ഷാ,പുലാശ്ശേരി മുസ്തഫ, പി എ അഹമ്മദ് കബീ ര്‍, സി മുഹമ്മദ് റാഫി, ചുക്കാന്‍ ബിച്ചു, മുഹമ്മദ് ഷാ, ഗീത, മിനി, സുലൈഖ, കൃഷി ഓഫിസ ര്‍ ബീന, സെക്രട്ടറി അനില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക