|    Jul 24 Mon, 2017 10:24 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

നെല്ല് സംഭരണ പദ്ധതിക്ക് ഇനി പുതിയ നടപടികള്‍

Published : 14th July 2017 | Posted By: fsq

 

തിരുവനന്തപുരം: സര്‍ക്കാരിന്റെ നെല്ലു സംഭരണ പദ്ധതിപ്രകാരം സംഭരിച്ച നെല്ലിന്റെ രശീതി കര്‍ഷകര്‍ ബാങ്കില്‍ ഹാജരാക്കുന്ന മുറയ്ക്ക് മൂന്ന് ദിവസത്തിനകം അക്കൗണ്ടില്‍ പണം ലഭ്യമാക്കുന്ന പ്രക്രിയക്ക് തുടക്കമായി. ഇതിനു വേണ്ടിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.അടുത്ത സീസണ്‍ മുതലാണ് ഈ പദ്ധതി ആരംഭിക്കുന്നത്. സംഭരിച്ച നെല്ലിന് ലഭിക്കേണ്ട പണം രണ്ടിനത്തിലാണ് കര്‍ഷകര്‍ക്ക് ലഭ്യമായിരുന്നത്. കേന്ദ്രസര്‍ക്കാര്‍ വിഹിതവും സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ലഭ്യമാവുന്ന മുറയ്ക്കാണ് സംഭരണം ഏറ്റെടുത്ത് നടത്തിയിരുന്ന സപ്ലൈകോ കര്‍ഷകര്‍ക്ക് പണം വിതരണം ചെയ്തുവന്നിരുന്നത്. കേന്ദ്രത്തില്‍ നിന്നു പണം ലഭ്യമാവുന്നതിന് കാലതാമസം വന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. പലപ്പോഴും കേന്ദ്ര ഫണ്ട് ലഭിക്കാന്‍ ആറു മാസം വരെ കാലതാമസം നേരിട്ടു. സപ്ലൈകോയില്‍ നിലവിലുള്ള വായ്പാ പരിധിയില്‍ നിന്നാണ് മുന്‍കൂറായി പണം ലഭ്യമാക്കിയിരുന്നത്. എന്നാല്‍ പൊതുവിപണിയില്‍ വില പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമായി സപ്ലൈകോ ഇടപെടുന്നതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി സംജാതമായപ്പോള്‍ വായ്പയെടുത്ത സംവരണത്തുക നല്‍കുന്നതില്‍ കാലതാമസം വന്നിരുന്നു. ഇത് മറികടക്കാനാണ് പുതിയ ക്രമീകരണം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തുടങ്ങിവയ്ക്കുന്നത്. ഈ പദ്ധതിപ്രകാരം, സംഭരിക്കുന്ന നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് അവരവരുടെ അക്കൗണ്ടുകള്‍ വഴി മൂന്ന് ദിവസത്തിനുള്ളില്‍ ലഭ്യമാക്കണം. കേന്ദ്രത്തില്‍നിന്നുള്ള സംഭരണത്തുക ലഭിക്കുന്ന മുറയ്ക്ക് ഒമ്പതര ശതമാനം പലിശ ഉള്‍പ്പെടെ ബാങ്കിലേക്ക് വായ്പ തിരിച്ചടയ്ക്കും. ഈ പലിശ സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ലഭ്യമാക്കും. നിലവില്‍ കിലോയ്ക്ക് 22.50 രൂപ പ്രകാരമാണ് നെല്ല് സംഭരിക്കുന്നത്. അതില്‍ 14.70 രൂപ കേന്ദ്ര വിഹിതവും 7.80 രൂപ സംസ്ഥാന വിഹിതവുമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക