|    Mar 23 Thu, 2017 1:53 pm
FLASH NEWS

നെല്ല് സംഭരണ തുക വിതരണത്തിലെ കാലതാമസം: കര്‍ഷക ഫെഡറേഷന്‍ സമരത്തിലേക്ക്

Published : 18th July 2016 | Posted By: SMR

ആലപ്പുഴ: നെല്ല് സംഭരിച്ചയിനത്തില്‍ കൃഷിക്കാര്‍ക്ക് നല്‍കാനുള്ള നെല്ല് വില ഇനിയും പൂര്‍ണമായി വിതരണം നടത്തിയിട്ടില്ലെന്നും ഒരുമാസം മുമ്പ് മന്ത്രിമാരുടെ പ്രഖ്യാപനം വന്നിട്ടും ആറുമാസമായി കൃഷിക്കാര്‍ നെല്ല് വിലയ്ക്കായി കാത്തിരിക്കുകയാണെന്നും കേരള സംസ്ഥാന നെല്‍-നാളികേര കര്‍ഷകഫെഡറേഷന്‍ മധ്യമേഖല യോഗം കുറ്റപ്പെടുത്തി.
കോട്ടയം-ആലപ്പുഴ-പത്തനംതിട്ട പ്രദേശങ്ങള്‍ അടങ്ങുന്ന മധ്യമേഖലയിലെ കൃഷിക്കാര്‍ക്കായിഏകദേശം 77 കോടി കൊടുത്തു തീര്‍ക്കാനുണ്ട്. സംസ്ഥാനത്തൊട്ടാകെ 194 കോടി രൂപയാണ് കൃഷിക്കാര്‍ക്ക് കൊടുത്തുതീര്‍ക്കാനുള്ളത്. കൃഷിമന്ത്രി ഒരുമാസം മുമ്പ് നെല്ലുവില പത്തുദിവസത്തിനുള്ളില്‍ വിതരണം ചെയ്യുമെന്നും സിവില്‍ സപ്ലൈസ് മന്ത്രി മൂന്നു ദിവസത്തിനുള്ളില്‍ നെല്ലുവില കൃഷിക്കാരുടെ അക്കൗണ്ടില്‍ എത്തുമെന്നും പ്രഖ്യാപിച്ചിട്ടു ദിവസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു.
സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോള്‍ തുക ബാങ്കുകള്‍ക്ക് കൈമാറിയെന്നാണ് അറിയുന്നത്. കൃഷിക്കാരുടെ അക്കൗണ്ടിലേക്ക് തുക വകമാറ്റാനുള്ള കാലതാമസം കൊണ്ടാണ് കൃഷിക്കാര്‍ക്ക് നെല്ലുവില ലഭിക്കാത്തതെന്ന് കര്‍ഷക ഫെഡറേഷന്‍ പ്രസിഡന്റ് ബേബിപാറക്കാടന്‍ പറഞ്ഞു. ബാങ്കുകളിലെ ക്രമപ്രകാരമുള്ള ജോലികള്‍ക്ക് ശേഷം സമയം ഉണ്ടെങ്കില്‍ മാത്രമാണ് ഇപ്പോള്‍ ബാങ്ക് ജീവനക്കാര്‍ നെല്ലുസംഭരണഅക്കൗണ്ട് സംബന്ധിച്ച ജോലിചെയ്യുന്നത്.
തികച്ചും അടിയന്തര സ്വഭാവമുള്ള ജോലി എന്നനിലയില്‍ കൃഷിക്കാര്‍ക്ക് നേരത്തെ പണം ലഭിക്കത്തക്കവണ്ണം അക്കൗണ്ടുകള്‍ ക്രമപ്പെടുത്തുന്ന ജോലികള്‍ പൂര്‍ത്തികരിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്തു ബേബി പാറക്കാടന്‍ പറഞ്ഞു.
ഇനിയും കാലതാമസം വന്നാല്‍ ബാങ്കുകള്‍ക്ക് മുമ്പില്‍ കൃഷിക്കാര്‍സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജോഷി പരുത്തിക്കല്‍ അധ്യക്ഷതവഹിച്ചു. സിബി കല്ലുപാത്ര, വര്‍ഗീസ് മാത്യു നെല്ലിക്കല്‍, ദാനപ്പന്‍ കുമരകം, സണ്ണി ജോസഫ് ചാത്തങ്കരി, കെ സി രാജപ്പന്‍ മേല്‍പ്പാടം, ടി എക്‌സ് ജെയിംസ്, എന്‍ സി സെബാസ്റ്റ്യന്‍, എ സിറാജുദ്ദീന്‍ പങ്കെടുത്തു.

(Visited 22 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക