|    Oct 24 Wed, 2018 7:03 am
FLASH NEWS

നെല്ല് സംഭരണം ഇനിയും തുടങ്ങിയില്ല; കൊയ്ത നെല്ല് പാടത്ത് നശിക്കുന്നു

Published : 11th January 2017 | Posted By: fsq

 

ആനക്കര:പടിഞ്ഞാറന്‍ മേഖലയില്‍ മുണ്ടകന്‍ കൊയ്ത് തുടങ്ങി. ആനക്കര, പട്ടിത്തറ  മേഖലകളിലാണ് കൊയ്ത്ത് ആരംഭിച്ചിട്ടുളളത്. ഈ മേഖലയില്‍മാത്രം നൂറ് ഏക്കറിലേറെ സ്ഥലത്ത് ഇതിനകം കൊയ്ത്ത് കഴിഞ്ഞു. എന്നാല്‍ ഇതുവരെ നെല്ല് സംഭരണത്തിന് നടപടിയായിട്ടില്ല ഇനി എത്രനാള്‍ നെല്ല് പാടത്ത് കിടക്കണമെന്നറിയാതെ കര്‍ഷകര്‍ വിഷമത്തിലായി.യന്ത്ര മുപയോഗിച്ചും അന്യ സംസ്ഥന തൊഴിലാളികളെ വെച്ചും കൊയ്ത്ത് നടത്തുന്നത്. കടുത്ത വരള്‍ച്ചയും നെല്ലിന് രോഗവും വന്ന നഷ്ട്ടകണക്കുകളുമായിട്ടാണ് കര്‍ഷകര്‍ കൊയ്ത്ത് നടത്തുന്നത്. എന്നാല്‍ ആനക്കര പഞ്ചായത്തിലെ ഉമ്മത്തൂര്‍ അടക്കമുള്ള മേഖലയില്‍ കൊയ്ത്ത് തകൃതിയായി നടക്കുന്നുണ്ട്. യന്ത്ര മുപയോഗിച്ച് കൊയ്ത്ത് നടത്തിയ പാടത്തെല്ലാം ചാക്കില്‍ നെല്ല് സൂക്ഷിച്ചിരിക്കുകയാണ് എന്നാല്‍ എലി,പെരുച്ചാഴി അടക്കമുള്ള വ ചാക്കിലെ നെല്ല് വ്യാപകമായി നശിപ്പിക്കുന്നുണ്ട്. നെല്ല് സംഭരണത്തിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ എല്ലായിടത്തും പൂര്‍ത്തിയായിവരുന്നു ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയതിന്റെ കോപ്പികള്‍, കര്‍ഷകര്‍ നികുതി അടച്ച ചീട്ടിന്റെ കോപ്പി, ബാങ്ക്്് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് കോപ്പി എന്നീവയോടെ അതാത് കൃഷി ഭവനുകളില്‍ ഏല്‍പ്പിക്കുന്നുണ്ട്. ഇത് ജില്ല കൃഷി ഓഫിസില്‍ എത്തിക്കുന്നമാത്രയിലാണ് നെല്ല് സംഭരണം ആരംഭിക്കുകയുള്ള ു.ഇതിന് എത്ര ദിവസം വേണ്ടിവരുമെന്നകാര്യത്തില്‍ കൃഷി ഭവനിലെ ഉദ്യോഗസ്ഥര്‍ക്ക് മറുപടിയില്ല. നെല്ല് സംഭരണം ആരംഭിക്കാത്തതാണ് ഇപ്പോള്‍ കര്‍ഷകര്‍ നേരിടുന്ന മുഖ്യ പ്രശ്‌നം അതിനാല്‍ സ്വകാര്യ ഏജന്‍സിക്കാര്‍ കിലോവിന് 14 ഉം 15 രൂപവെച്ചാണ് നെല്ല് എടുക്കുന്നത് ഈ വിലക്ക് സ്വകാര്യ ഏജന്‍സികള്‍ക്ക് നെല്ല് നല്‍കിയാല്‍ കടുത്ത സാമ്പത്തിക ബാധ്യതവരുമെന്ന് കര്‍ഷകര്‍ പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍ നെല്ല് സംഭരിക്കുന്നത് കിലോവിന് 22.50  വെച്ചാണ് ഈ വിലക്കു പോലും ഇത്തവണ നെല്ല് നല്‍കിയാല്‍ നഷ്ട്ടം വരുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.പല സ്ഥലങ്ങളിലും അവസാനഘട്ടത്തില്‍ മഴയില്ലാത്തതിനാല്‍ തുടര്‍ന്ന് പാടത്ത് എന്‍ഞ്ചിന്‍ ഉപയോഗിച്ചാണ് വെള്ളമെത്തിച്ചിരുന്നത് .കരിഞ്ചന്തയില്‍ നല്ല വിലകൊടുത്താണ് പല കര്‍ഷകരും മണ്ണെണ്ണവാങ്ങി എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്.പലസ്ഥലത്തും നടില്‍ കഴിഞ്ഞ് മുപ്പത്ത് ദിവസം പിന്നിടുന്നതിന് മുന്‍മ്പ് തന്നെ പാടശേഖരങ്ങളിലെ വെളളം വറ്റിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss