|    Oct 17 Tue, 2017 10:00 am
Home   >  Todays Paper  >  Page 5  >  

നെല്ലൂരിനെ മൂവാറ്റുപുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നീക്കം

Published : 5th April 2016 | Posted By: SMR

മൂവാറ്റുപുഴ: ജോണി നെല്ലൂരിനെ മൂവാറ്റുപുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി നീക്കം. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ സ്ഥാനവും യുഡിഎഫ് ഉന്നതാധികാര സമിതിയംഗത്വവും രാജിവച്ച ജോണി നെല്ലൂര്‍ കോതമംഗലം, അങ്കമാലി എന്നിവിടങ്ങളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാവാനുള്ള ശ്രമവും പരാജയപ്പെട്ടതോടെയാണ് പുതിയ നീക്കം.
ഇപ്പോള്‍ എന്‍ഡിഎ പക്ഷത്തുള്ള മുന്‍ എം പി പി സി തോമസാണ് ജോണി നെല്ലൂരിനെ ബിജെപി ക്യാംപിലെത്തിക്കാന്‍ തീവ്രശ്രമം നടത്തുന്നത്. ഇതിന്റെ ഭാഗമായി പി സി തോമസ് ഞായറാഴ്ച വൈകീട്ടും ഇന്നലെയും ജോണി നെല്ലൂരുമായി ആശയവിനിമയം നടത്തിയെങ്കിലും അദ്ദേഹം വ്യക്തമായ ഉറപ്പ് നല്‍കിയിട്ടില്ല.
യുഡിഎഫ് വിട്ട് ഇടതുമുന്നണിക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ജോണി നെല്ലൂര്‍ വ്യക്തമാക്കിയിരുന്നു.
കോതമംഗലം, അങ്കമാലി സീറ്റുകളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാവാനായിരുന്നു നെല്ലൂര്‍ കരുനീക്കങ്ങള്‍ നടത്തിയത്. അങ്കമാലിയില്‍ ജെഡിഎസ് സ്ഥാനാര്‍ഥിയാവുന്നതിന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസുമായി നെല്ലൂര്‍ ചര്‍ച്ച നടത്തിയെന്നും സൂചനയുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക