|    Jul 19 Thu, 2018 5:27 pm
FLASH NEWS

നെല്ലൂന്നിയില്‍ സിപിഎം -ആര്‍എസ്എസ് സംഘര്‍ഷം

Published : 6th September 2017 | Posted By: fsq

 

മട്ടന്നൂര്‍: നെല്ലൂന്നിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റതിനെ തുടര്‍ന്ന് സംഘര്‍ഷം. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സേവാ കേന്ദ്രത്തിനും ബസ് സ്‌റ്റോപ്പിനും നേരെ ആക്രമണം. വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ നെല്ലൂന്നിയിലെ വിശാലയില്‍ പി ജിജീഷ്(30) കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ ദിവസം രാത്രി നെല്ലൂന്നിയില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകവെ കാറിലെത്തിയ സംഘമാണ് ജിജേഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വലതുകൈക്കാണ് വെട്ടേറ്റത്. ഇതിനു ശേഷമാണ് നെല്ലൂന്നിയിലെ സേവാ കേന്ദ്രത്തിനും നെല്ലൂന്നിയിലെ ബസ് വെയിറ്റിങ് ഷെല്‍ട്ടറിനും നേരെ ആക്രമമുണ്ടായത്. സേവാ കേന്ദ്രത്തിലെ ഫര്‍ണിച്ചറുകള്‍ തകര്‍ത്തു. പി കെ ചന്തു കുട്ടിയുടെ സ്മരണക്കായി നിര്‍മിച്ച ബസ് ഷെല്‍ട്ടറാണ് തകര്‍ത്തത്. ശ്രീകൃഷണ ജയന്തിഘോഷയാത്രയുടെ ഭാഗമായി കെട്ടിയ ഫഌക്‌സ് ബോര്‍ഡുകളും കൊടിതോരങ്ങളും നശിപ്പിച്ചതായും പരാതിയുണ്ട്. കഴിഞ്ഞ ദിവസം വ്യാപാരിയായ അബ്ദുല്‍ഖാദറിന്റെ വീട്ടുവരാന്തയില്‍ റീത്ത് വച്ച സംഭവവും ഉണ്ടായിരുന്നു. കഴിഞ്ഞ മാസം സിപിഎം പ്രവര്‍ത്തകന്റെ വാഹന ങ്ങള്‍ക്ക് നേരെയും ഇവിടെ അക്രമം നടന്നിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മട്ടന്നൂര്‍ എസ്‌ഐ രാജീവന്‍ ന്റെ നേതൃത്വത്തില്‍ പോലിസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss