|    Apr 27 Thu, 2017 8:51 am
FLASH NEWS

നെല്ലുസംഭരണം: ഈ വര്‍ഷംതന്നെ കുടിശ്ശിക കൊടുത്തുതീര്‍ക്കും

Published : 10th November 2016 | Posted By: SMR

തിരുവനന്തപുരം: നെല്ലു സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ കുടിശ്ശികയും ഈവര്‍ഷം കൊടുത്തുതീര്‍ക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. കുടിശ്ശികത്തുക കൊടുത്തുതുടങ്ങിയതായും സംഭരണവില കിലോയ്ക്ക് 22.50 ആയി വര്‍ധിപ്പിച്ചതായും കെ കൃഷ്ണന്‍കുട്ടിയുടെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
ഈ സര്‍ക്കാര്‍ വന്നശേഷം സംഭരണ കുടിശ്ശിക നല്‍കാനായി 600 കോടിയാണ് നീക്കിവച്ചതെന്നും മന്ത്രി പറഞ്ഞു. വരള്‍ച്ചയില്‍ നെല്‍കൃഷി നശിച്ച കര്‍ഷകര്‍ക്ക് ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ഹെക്ടര്‍ ഒന്നിന് 13,500 രൂപയും വിള ഇന്‍ഷുര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് ഇതിനു പുറമെ ഹെക്ടറിന് 12,500 രൂപയും ലഭിക്കും.
വരള്‍ച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചതിനാല്‍ കര്‍ഷകരുടെ വായ്പകള്‍ക്ക് മൊറട്ടോറിയമുണ്ടാവുമെന്നും വി ആര്‍ പ്രദീപിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു. ചേലക്കരയില്‍ വരള്‍ച്ചയില്‍ 849 ഹെക്ടര്‍ നെല്‍കൃഷി നശിച്ച് 339.6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ചേലക്കരയിലെ വരള്‍ച്ചബാധിത കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ ഉടന്‍ അയക്കുമെന്നും മന്ത്രി പറഞ്ഞു. ചാലിയാര്‍ പുഴയ്ക്കു കുറകെ പന്നിപ്പാറ, പള്ളിമുക്കില്‍ റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണത്തിനുള്ള സിവില്‍ ജോലികള്‍ക്കായി 20 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചതായി ജലവിഭവ വകുപ്പ് മന്ത്രിക്കുവേണ്ടി മന്ത്രി വി എസ് സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day