|    Oct 18 Wed, 2017 4:53 pm
FLASH NEWS

നെല്ലുവില ഇനത്തില്‍ ഇനിയും ലഭിക്കാനുള്ളത് 95 കോടി

Published : 7th August 2017 | Posted By: fsq

 

ആലപ്പുഴ: പുഞ്ചകൃഷിയുടെ നെല്ല് സംഭരണയിനത്തില്‍ ഇനിയും ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത് 95 കോടി. കഴിഞ്ഞ രണ്ടാം കൃഷി നെല്ല് സംഭരണത്തില്‍ വില ലഭിക്കാത്തത് സംബന്ധിച്ച് വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ കൃഷിമന്ത്രി കുട്ടനാട്ടിലെത്തുകയും നെല്ല് സംഭരിച്ചാല്‍ ഉടന്‍ കര്‍ഷകര്‍ക്ക് വില ലഭ്യമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം പ്രഖ്യാപനമായി തന്നെ മാറിയെന്നാണ് കര്‍ഷകരുടെ പരാതി. ആലപ്പുഴ ജില്ലയില്‍ നിന്നും പുഞ്ചകൃഷി നെല്ല് സംഭരിച്ചയിനത്തില്‍ 95 കോടിയില്‍പരം രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കാനുളളത്. കുട്ടനാട് താലൂക്കിലാണ് പണം നല്‍കാന്‍ ഏറെയും 65,99,34,489 കോടിയാണ്. കുട്ടനാടന്‍ കര്‍ഷകര്‍ക്ക് നെല്ല് സംഭരണയിനത്തില്‍ സപ്ലൈ കോ നല്‍കാനുള്ളത്.  കാര്‍ത്തികപ്പള്ളി താലൂക്കില്‍ 12 കോടിയും ചെങ്ങന്നൂരില്‍ 3,81 ലക്ഷവും അമ്പലപ്പുഴയില്‍ 5,65 ലക്ഷവും മാവേലിക്കര, ചേര്‍ത്തല എന്നിവിടങ്ങളില്‍ 78 ലക്ഷം, ഏഴുലക്ഷം എന്നിങ്ങനെയും സംഭരണ തുക വിതരണം ചെയ്യാനുണ്ട്. കുട്ടനാട്ടിലെ 33, 658 കര്‍ഷകരില്‍ നിന്നും 283 കോടിയുടെ നെല്ലാണ് സംഭരിച്ചത്. ഇതില്‍ 217 കോടി വിതരണം ചെയ്തിട്ടുണ്ട്. സംഭരണം പൂര്‍ത്തിയാക്കി നെല്ല് അരിയായി വിപണിയിലെത്തിക്കഴിഞ്ഞിട്ടും ഉല്‍പാദകരായ കര്‍ഷകര്‍ക്ക് പണം ലഭിക്കാത്ത അവസ്ഥയാണെന്നാണ് കര്‍ഷകരുടെ പരാതി. രണ്ടാംകൃഷിയിറക്കി മാസങ്ങള്‍ പിന്നിട്ടിട്ടും സംഭരിച്ച നെല്ലിന്റെ വില നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നതില്‍ കര്‍ഷകര്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക