|    Feb 19 Mon, 2018 11:44 pm
FLASH NEWS

നെല്ലിയാമ്പതിയില്‍ ഹെല്‍ത്തി കേരളയുടെ മിന്നല്‍ പരിശോധന

Published : 22nd January 2017 | Posted By: fsq

 

നെല്ലിയാമ്പതി: സംസ്ഥാനത്ത് വീടുകള്‍, സ്ഥാപനങ്ങള്‍, തോട്ടം മേഖലകള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൊതുകുജന്യ രോഗങ്ങള്‍, ജലജന്യ രോഗങ്ങള്‍, മറ്റു പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നതിനും, പകരുന്നതിനുമുള്ള സാഹചര്യങ്ങള്‍  കണ്ടെത്തി അടിയന്തര നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഹെല്‍ത്തി കേരള മിന്നല്‍ പരിശോധന പരിപാടി  നെല്ലിയമ്പ തിയില്‍ നടത്തി. നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ശിവദാസന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി കെ രവീന്ദ്രന്‍, ജെ ആരോഗ്യജോയ്‌സണ്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ആര്‍ ഷാഹിന എന്നിവരടങ്ങുന്ന സംഘം നൂറടി, രാജാക്കാട്, ലിലി എന്നീ പ്രദേശങ്ങളിലും, പബ്ലിക് ഹെ ല്‍ത്ത് നേഴ്‌സ് ഇന്ദിരയുടെ നേതൃത്വത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സുമാരായ പി രഞ്ജിനി, ആര്‍ രത്‌നകുമാരി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഷിബു എന്നിവരടങ്ങുന്ന സംഘം പോത്തുപാറ, മീരാ ഫ്‌ളോറ, കൂനന്‍പാലം എന്നീ പ്രദേശങ്ങളിലും ഹെല്‍ത്തി കേരള മിന്നല്‍ പരിശോധന നടത്തി. പരിശോധനയില്‍ പാടികളില്‍ (ലേബര്‍ ക്വാട്ടേഴ്‌സ്) താമസിക്കുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും, പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ പ്രാധാന്യത്തെകുറിച്ചുള്ള ബോധവല്‍ക്കരണവും നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss