|    Dec 17 Sun, 2017 3:44 pm
FLASH NEWS

നെല്ലിയാമ്പതിയില്‍ നിയന്ത്രണം വിട്ട് ജീപ്പ് ചായക്കട തകര്‍ത്തു; രണ്ട് പേര്‍ക്ക് പരിക്ക്

Published : 14th May 2016 | Posted By: SMR

നെല്ലിയാമ്പതി: നെല്ലിയാമ്പതിയില്‍ പാടഗിരി പോലിസ് സ്‌റ്റേഷന് സമീപം നിയന്ത്രണം വിട്ട ജീപ്പ് ചായക്കട ഇടിച്ച് തകര്‍ത്തു. നൂറടിയില്‍ നിന്നും പോത്തുപാറ ഭാഗത്തേക്ക് പോയ ജീപ്പാണ് നിയന്ത്രണം വിട്ട് പാടഗിരിയിലെ രാമചന്ദ്രന്റെ ചായക്കട തകര്‍ത്തത്. ഇന്നലെ വെളുപ്പിന് മൂന്നോടെയാണ് സംഭവം.
അമിതവേഗതയില്‍ വന്ന ജീപ്പ് ആദ്യം കടയുടെ സമീപത്തുണ്ടായിരുന്ന കുപ്പതൊട്ടിയിടിച്ച് തകര്‍ത്തതിന് ശേഷമാണ് കടയുടെ ഉള്ളിലേക്ക് പാഞ്ഞ് കയറിയത്. കടക്കുള്ളിലുണ്ടായിരുന്ന രാമചന്ദ്രന്റെ ഭാര്യ സത്യഭാമ(60), മകന്‍ രജിത്ത് കുമാര്‍(25) എന്നിവര്‍ക്ക് പരിക്കേറ്റു.
പാടഗിരി സെബാസ്റ്റ്യന്റെ മകന്‍ ഫെലിക്‌സ്(7) ജീപ്പിന്റെ അടിയില്‍പ്പെട്ടെങ്കിലും അല്‍ഭുതകരമായി രക്ഷപ്പെട്ടു. ജീപ്പ് ഡ്രൈവര്‍ സന്തോഷ്‌കുമാറിനെ(26) പോലിസ് അറസ്റ്റ് ചെയ്തു. ഇടിയുടെ ശബ്ദം കേട്ട ഉടന്‍ തന്നെ പാടഗിരി സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ പോലിസുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ മൂന്ന് പേരെയും നെന്മാറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീപ്പ് ഇടിച്ച് കയറിയ സമയത്ത് കടയില്‍ ആരും ചായകുടിക്കാന്‍ എത്തിയിട്ടില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss