|    Dec 15 Sat, 2018 11:36 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നെല്ലിയാമ്പതി:ഗര്‍ഭിണികെളയും രോഗികളെയും പാലക്കാട്ടെത്തിച്ചു

Published : 22nd August 2018 | Posted By: kasim kzm

പാലക്കാട്: രണ്ടുദിവസത്തെ പരിശ്രമത്തിനു ശേഷം, മൂന്നാം ദിവസം ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി നെല്ലിയാമ്പതിയിലേക്ക് ഹെലികോപ്റ്ററുകള്‍ പറന്നിറങ്ങി. വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകളാണ് കഞ്ചിക്കോട്ടുനിന്ന് രാവിലെ രണ്ടു തവണയായി ഭക്ഷ്യവസ്തുക്കളുമായി പുറപ്പെട്ടത്. ഗര്‍ഭിണികളെയും ചികില്‍സ ആവശ്യമുള്ളവരെയും നെല്ലിയാമ്പതിയി ല്‍ നിന്നു തിരിച്ചുവരുന്ന ഹെലികോപ്റ്ററില്‍ പാലക്കാട് ജില്ലാ ആശുപത്രിയിലുമെത്തിച്ചു. ഇതോടെ, ഒറ്റപ്പെട്ട് കിടന്ന നെല്ലിയാമ്പതിയിലും രക്ഷാപ്രവര്‍ത്തനവും ഭക്ഷ്യസാധനങ്ങളുമെത്തിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ജില്ലാ ഭരണകൂടം. ആദ്യതവണ 720 കിലോ ഭക്ഷ്യധാന്യവും രണ്ടാം തവണ 900 കിലോ ഭക്ഷ്യധാന്യവുമാണ് നെല്ലിയാമ്പതിയിലേക്ക് കോപ്റ്ററിലെത്തിച്ചത്. അടിയന്തര ചികില്‍സ ആവശ്യമുള്ള ആറു രോഗികളെയാണ് തിരിച്ചുവരുന്ന ഹെലികോപ്റ്ററില്‍ പാലക്കാട്ടെത്തിച്ചത്. ഇതില്‍ രണ്ടു പേര്‍ ഗര്‍ഭിണികളാണ്. ആദ്യം കൊഴിഞ്ഞമ്പാറ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയതിന് ശേഷമാണ് പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികില്‍സ ആവശ്യമുള്ള മറ്റുള്ളവരെയും ഹെലികോപ്റ്ററില്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യാന്‍ നെല്ലിയാമ്പതിയില്‍ 37 ക്യാംപുകള്‍ പുതിയതായി തുറന്നിട്ടുണ്ട്. മേല്‍നോട്ടത്തിനായി അഞ്ച് റവന്യൂ ഉ—ദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. ഒറ്റപ്പെട്ട് കഴിയുന്ന കുടുംബങ്ങള്‍ക്ക് 20 കിലോയുടെ രണ്ട് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. നെല്ലിയാമ്പതിയിലേക്ക് ജീപ്പ് പോവാന്‍ സാധിക്കുംവിധം റോഡ് താല്‍ക്കാലികമായി ഉടന്‍ പുനര്‍നിര്‍മിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടുദിവസമായി കോപ്റ്ററിന് കടന്നെത്താന്‍ സാധിക്കാത്തതു കാരണം മെഡിക്കല്‍ സംഘവും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും കാല്‍നടയായാണ് നെല്ലിയാമ്പതിയിലെത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss