|    Apr 27 Thu, 2017 2:32 pm
FLASH NEWS

നെല്ലിപ്പള്ളിയില്‍ ലോറിയും കാറും കൂട്ടിയിടിച്ചു; നാലര വയസുകാരനടക്കം ആറു പേര്‍ക്ക് പരിക്ക്

Published : 10th February 2016 | Posted By: SMR

പുനലൂര്‍: നെല്ലിപ്പള്ളിയില്‍ ലോറിയും കാറും കൂട്ടിയിടിച്ചു നാലര വയസുകാരനടക്കം ആറു പേര്‍ക്ക് പരിക്കേറ്റു. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ നെല്ലിപ്പള്ളി പോളി ടെക്ക്‌നിക്കിന് സമീപം ഇന്നലെ വൈകീട്ട് ആറിനാണ് സംഭവം. പത്തനാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്കുലോറിയില്‍ എതിരെ വന്ന കാര്‍ ഇടിക്കുകയായിരുന്നുവന്നു ദൃക്‌സാക്ഷികള്‍ പറയുന്നു. തൊട്ടു പിന്നാലെ വന്ന ബൈക്ക് യാത്രികരും ഇത് മൂലം അപകടത്തില്‍പ്പെട്ടു.
കാറില്‍ യാത്രചെയ്തിരുന്ന കരവാളൂര്‍ സ്വദേശികളായ െ്രെഡവര്‍ ബിജു(42), ജോര്‍ജ്ജ്(63), രാജി വര്‍ഗീസ്(57) നിഹാര്‍ ജോണ്‍ (4), ബൈക്ക് യാത്രികരായ മടത്തറ സ്വദേശികളായ ഷമീര്‍, ജസീദ് എന്നിവര്‍ക്കുമാണ് പരിക്ക്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അഗ്‌നിശമന സേനയും ജനങ്ങളും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് . പരിക്കേറ്റ ഇവരെ പ്രാഥമിക ശ്രുശ്രൂഷകള്‍ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളജു ആശുപത്രിയിലെക്കയച്ചു. നെല്ലിപ്പല്ലിയില്‍ പോളിടെക്‌നിക്കിന് സമീപം മുന്‍പും നിരവധി അപകടങ്ങള്‍ നടന്നിട്ടുണ്ട് . ഈ ഭാഗത്തെ വളവും റോഡിന്റെ വീതിക്കുറവുമാണ് അപകടങ്ങള്‍ക്ക് കാരണം. അപകടത്തെ തുടര്‍ന്ന് പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു
വാഹന പരിശോധനയുടെ പേരില്‍ പോലിസ് ഒളിഞ്ഞും മറഞ്ഞും ഇരുചക്ര വാഹനങ്ങള്‍ക്ക് നേരെ ചാടിവീഴുന്നതും ഇവിടെ അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day