|    Jun 28 Wed, 2017 2:16 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

നെല്ലിത്തോപ്പ് ഉപതിരഞ്ഞെടുപ്പ്: നാരായണ സ്വാമിക്കു ജയം

Published : 23rd November 2016 | Posted By: SMR

മാഹി: പുതുച്ചേരി നെല്ലിത്തോപ്പില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 11,144 വോട്ടിന്റെ ഭൂരിപക്ഷത്തിനു മുഖ്യമന്ത്രി വി നാരായണസ്വാമി വിജയിച്ചു. തൊടുത്ത സ്ഥാനാര്‍ഥി എഐഡിഎംകെയിലെ ഓംശക്തി ശേഖറിനെയാണ് നാരായണ സ്വാമി പരാജയപ്പെടുത്തിത്. നാരായണസ്വാമിക്ക് 18,709 വോുകളും ഓം ശക്തി ശേഖറിന് 7,565 വോട്ടുകളും ലഭിച്ചു.
ഓം ശക്തി ശേഖറിന് എന്‍ ആര്‍ കോണ്‍ഗ്രസ്, ബിജെപി കക്ഷികളുടെ പിന്തുണ ഉണ്ടായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയായിരുന്ന നാരായണ സ്വാമി കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെിരുന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 15 സീറ്റും സഖ്യകക്ഷിയായ ഡിഎംകെ 2 സീറ്റും നേടി ഭൂരിപക്ഷം നേടിയെങ്കിലും ഹൈക്കമാന്‍ഡ് എംഎല്‍എ അല്ലാത്ത നാരായണ സ്വാമിയെ മുഖ്യമന്ത്രിയാക്കി. 6 മാസത്തിനുള്ളില്‍ മല്‍സരിച്ച് ജയിക്കണമെന്നതിനാല്‍ നെല്ലിത്തോപ്പ് മലത്തിലെ എംഎല്‍എ ജോണ്‍ കമാര്‍ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
നാരായണ സ്വാമിയുടെ വിജയത്തില്‍ മാഹി ബ്ലോക്ക് കോണ്‍ഗ്രസ് കിറ്റിയുടെ നേതൃത്വത്തില്‍ മാഹി ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി. മാഹി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രമേഷ് പറമ്പത്ത്, എം ഡി തോമസ്, മുന്‍ എംഎല്‍എ അഡ്വ. എന്‍ കെ സജീന്ദ്രനാഥ്, എസ് പി വിനീത് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക