|    Oct 17 Wed, 2018 10:33 am
FLASH NEWS

നെല്ലിക്കുന്ന് ബീച്ചിലെ വിശ്രമകേന്ദ്രത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു

Published : 11th September 2017 | Posted By: fsq

 

കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ചില്‍ പണിത വിശ്രമകേന്ദ്രത്തിലെ ചുറ്റുമതില്‍ തകര്‍ന്നു. ഒരു വര്‍ഷമായി തകര്‍ന്നിട്ട്. കടലാക്രമണ ഭീഷണി തടയാനായി ഇറക്കിയ പാറക്കഷണങ്ങള്‍ കടലെടുത്തു കൊണ്ടിരിക്കുന്നു. നഗരസഭയുടെ കീഴിലാണ് നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് മുന്‍വശം സന്ദര്‍ശകര്‍ക്ക് കടല്‍ കാറ്റേറ്റ് വിശ്രമിക്കാന്‍ ചുറ്റുമതില്‍ കെട്ടിയത്. ഇതിനുള്ളില്‍ ഇരിപ്പിടങ്ങളും പണിതിരുന്നു. ചെടികള്‍ നട്ടുപിടിപ്പിക്കാനും നഗരസഭ പദ്ധതിയിട്ടിരുന്നു എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ വിശ്രമകേന്ദ്രത്തിന്റെ ഗേറ്റും ഇരിപ്പിടങ്ങളും തകര്‍ത്തിരുന്നു. ഇത് ഒരു തവണ നന്നാക്കിയെങ്കിലും വീണ്ടും സാമൂഹിക ദ്രോഹികള്‍ നശിപ്പിക്കുകയായിരുന്നു. ആഘോഷ-അവധി ദിവസങ്ങളില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുക്കണക്കിന് പേരാണ് ബീച്ച് കാണാന്‍ എത്തുന്നത്. വിശ്രമകേന്ദ്രത്തില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് കടലിലേക്ക് ഇറങ്ങാന്‍ നടപ്പാത നിര്‍മിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതും തകര്‍ന്നിരിക്കുകയാണ്. വിശ്രമകേന്ദ്രത്തില്‍ നിന്ന് ഇപ്പോള്‍ കടലിലേക്ക് ഇറങ്ങാന്‍ കഴിയുന്നില്ല. വിശ്രമകേന്ദ്രത്ത ില്‍ പലപ്പോഴും ഫുട്‌ബോ ള്‍ കളിക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ വിശ്രമിക്കാന്‍ കഴിയുന്നില്ല. സന്ധ്യ മയങ്ങുന്നതോടെ സാമുഹിക ദ്രോഹികളുടെ വിളയാട്ടമാണ്. കുടുംബസമേതം എത്തുന്നവര്‍ ഇരുട്ടുന്നതിന് മുമ്പേസ്ഥലം വിടുന്നു. പോലിസ് പട്രോളിങ് കാര്യമായി നടക്കുന്നില്ല. കടലിലേക്ക് ഇറങ്ങുന്നവര്‍ക്കുള്ള സുരക്ഷിതമാര്‍ഗവും ഇല്ല. നഗരസഭ മുന്‍കൈയെടുത്ത് വിശ്രമകേന്ദ്രം നവീകരിക്കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും സെക്യൂരിറ്റിയെ നിയോഗിക്കുകയും ചെയ്താല്‍ ബീച്ച് ആസ്വദിക്കാന്‍ എത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss