|    Jun 20 Wed, 2018 1:55 am

നെല്ലിക്കാട്ടിരി ശാരദ വാരസ്യാര്‍ വധം : ഒരു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

Published : 25th January 2017 | Posted By: fsq

 

ആനക്കര: പട്ടാമ്പി കൂറ്റനാട് റോഡില്‍ കൂട്ടുപാതയ്ക്ക് സമീപം നെല്ലിക്കാട്ടിരി വൈദ്യരുപടിയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഒരു വര്‍ഷത്തിനു ശേഷം പിടിയില്‍. നെല്ലിക്കാട്ടിരി വൈദ്യരുപടി ശാരദാ മന്ദിരത്തില്‍ പരേതനായ രാഘവപ്പൊതുവാളിന്റെ മകള്‍ ശാരദ വാരസ്യാ(81) രാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയവരെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളടിക്കുന്ന് കള്ളിവളപ്പില്‍ സുബ്രഹ്മണ്യനെ (36) കഴിഞ്ഞ ദിവസം പോലിസ് കസ്റ്റഡിയിലെടുത്തത്.   2015 ഒക്ടോബ റിലാണ് കേസിനാസ്പദമാ യ സംഭവം. കുറെ ദിവസങ്ങളായി ശാരദയുടെ വീട്അടഞ്ഞു കിടക്കുന്നത് കണ്ടതിനെ തുര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനുള്ളില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.  പ്രതി കുറ്റം സമ്മതിച്ചതായി പോലിസ് അറിയിച്ചു.  ശാരദ വാരസ്യാരുടെ വീട്ടില്‍ തേങ്ങയിടുന്നതിനായി സുബ്രമണ്യന്‍ പോവാറുണ്ടായിരുന്നു.  പണം കടം ചോദിച്ച് നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. കഴുത്തില്‍ തുണികെട്ടിയ ശേഷം ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയത്. കൊലപാതക ശ്രമത്തിനിടയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ശാരദയുടെ നെറ്റിയിലും ശരീരത്തിലും മുറിവേറ്റിരുന്നു. കൊലപാതകം നടന്ന് ഒരു വര്‍ഷത്തിനു ശേഷവും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭം തുടങ്ങിയിരുന്നു. പ്രതിയെ കഴിഞ്ഞ ദിവസം തെളിവെടുപ്പിന് ശേഷം ഇന്നലെ കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. ഷൊര്‍ണൂര്‍ ഡിവൈഎസ്പി കെഎം സൈയ്താലിയുടെ നേതൃത്വത്തില്‍  പട്ടാമ്പി സിഐ പിഎസ് സുരേഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ ചാലിശേരി എസ്‌ഐ ശ്രീനിവാസന്‍,  ടിഎസ് ബിനു, എസ്‌ഐമാരായ സുനീര്‍ സിങ്, സത്യന്‍, കോമള കൃഷ്ണന്‍, മണികണ്ഠന്‍, ജലീല്‍, താഹിര്‍, സലാം,സുനില്‍ കുമാര്‍, ഉണ്ണിക്കൃഷ്ണന്‍, വിനോദ് ബി നായര്‍, വിനോദ്, സജി, ശശികുമാര്‍, ബിജു, അബ്ദുല്‍ റഷീദ്, അനൂപ്, ജേക്കബ്, അഹമ്മദ് കബീര്‍, ഷാജഹാന്‍, ജോണ്‍സണ്‍ എന്നിവരുമുണ്ടായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss