|    Oct 19 Thu, 2017 10:15 pm
FLASH NEWS

നെല്ലായ പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതി ശബ്ദരേഖ: വിജിലന്‍സ് അന്വേഷിക്കണം

Published : 4th August 2017 | Posted By: fsq

 

ചെര്‍പ്പുളശ്ശേരി: സിപിഎം ഭരിക്കുന്ന നെല്ലായ പഞ്ചായത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെ പറ്റിയും വിജിലന്‍ സ് അന്വേഷണം നടത്തണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടു. തെരുവ് വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തിയിരുന്ന പടിഞ്ഞാറങ്ങാടി സ്വദേശി മണികണ്ഠനില്‍ നിന്ന് പണം ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് നവമാധ്യമങ്ങളില്‍ പ്രചരിച്ചത്.   മാവുണ്ടിരികടവ്  നെല്ലായ സിറ്റി റോഡിന്റെ വശങ്ങളില്‍ കെട്ടിടം നിര്‍മിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളും പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ലാപ്‌ടോപ്  ഫര്‍ണിച്ചറുകള്‍  വാങ്ങിയതിലും ഗുണനിലവാരത്തിന്റെ കാര്യത്തിലും യുഡിഎഫും വിവിധ കക്ഷികളും രംഗത്ത് വന്നു. പഞ്ചായത്ത് ബോര്‍ഡ് മീറ്റിങ്ങില്‍ ഈ ആരോപണത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ച് യുഡിഎഫ് ഇറങ്ങിപ്പോയിരുന്നു.   നെല്ലായ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ എന്‍ ജനാര്‍ദ്ദനനെതിരേ ഉയര്‍ന്ന ആരോപണത്തെ പറ്റി പാര്‍ട്ടി സമഗ്ര അന്വേഷണം നടത്തുമെന്ന് ഏരിയാ സെക്രട്ടറി കെബി സുഭാഷ് അറിയിച്ചു. അഴിമതി വിവാദത്തെ തുടര്‍ന്ന് അടിയന്തരമായി വിളിച്ചുചേര്‍ത്ത ഏരിയ സമിതിയിലാണ് തീരുമാനം. അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ അവധിയില്‍ പ്രവേശിക്കാന്‍ ജനാര്‍ദ്ധനന്‍ അവശ്യപ്പെട്ടതനുസരിച്ച് ഏരിയ കമ്മിറ്റി ജനാര്‍ദ്ധനന് അവധിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതായും ഏരിയാ സമിതി പത്രകുറിപ്പില്‍ അറിയിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ്് രമാ സുന്ദരന് താല്‍കാലിക ചാര്‍ജ് നല്‍കാനാണ് സാധ്യത. ആരോപണ വിധേയനായ വികസന സ്ഥിരം സമിതി അധ്യക്ഷനായ കെടി ജലി ലിനെതിരേ നടപടി ചര്‍ച്ച ചെയ്തില്ലെന്നറിയുന്നു. പാര്‍ട്ടി അന്വേഷണം പ്രഹസനമാവാനാണ് സാധ്യതയെന്നും വിജിലന്‍സ് അനേഷണമാണ് ആവശ്യപ്പെടുന്നതെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക