|    Aug 21 Mon, 2017 3:43 pm
FLASH NEWS

നെല്ലായ പഞ്ചായത്ത് അഴിമതി വിവാദം: ഗൂഢാലോചനയുടെ ഇരയെന്ന്

Published : 5th August 2017 | Posted By: fsq

 

ചെര്‍പ്പുളശ്ശേരി: തനിക്കെതിരേ ആദ്യം നവ മാധ്യമങ്ങളില്‍ ശബ്ദരേഖയായും തുടര്‍ന്ന്  മാധ്യമങ്ങളിലും പ്രത്യക്ഷപെട്ട അഴിമതി വിവാദം സത്യമല്ലെന്നും താന്‍ ഗൂഢാലോചനയുടെ ഇരയാണെന്നും നെല്ലായ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ജനാര്‍ദ്ധനന്‍ അറിയിച്ചു. നെല്ലായ ഗ്രാമപ്പഞ്ചായത്തിലെ തെരുവ് വിളക്കുകള്‍ കത്തുന്നില്ല എന്ന പരാതി വര്‍ഷങ്ങളായി ഉണ്ടായിരുന്നു. അത് പരിഹരിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായാണ്  വിവാദമുണ്ടായത്. തെരുവ് വിളക്കുകളുടെ അറ്റകുറ്റപണിക്കായി നാല് ലക്ഷം രൂപ വകയിരുത്തി ടെന്‍ണ്ടര്‍ ക്ഷണിച്ചെങ്കിലും ആരും വിളിച്ചില്ല. റീടെണ്ടറിനും ആരും ഹാജരാവാത്ത അവസ്ഥയില്‍ അറ്റകുറ്റപ്പണി നടത്താന്‍ വേണ്ടിയുള്ള ശ്രമത്തിലാണ് ഇപ്പോള്‍ വിവാദം ആരോപിക്കുന്ന വ്യക്തി ടെണ്ടറിന് എത്തുന്നത്. ഇയാളുടെ കൈയില്‍ ഇഎംഡി കെട്ടാന്‍ കാശില്ലാത്തതിനാല്‍ വിവിധ വൃക്തികള്‍ സ്വരൂപിച്ച 22500 രൂപ അടക്കുകയാണുണ്ടായത്. ആ തുക ബില്ല് ലഭിക്കുമ്പോള്‍ തിരിച്ച് നല്‍കാം എന്നായിരുന്നു പറഞ്ഞിരുന്നത്. ബില്ല് മാറിയിട്ടും ദിവസങ്ങള്‍ കഴിഞ്ഞ് പൈസ ലഭിച്ചിട്ടില്ലെന്ന് സൂചിപ്പിച്ചപോഴാണ് ഫോണില്‍ ബന്ധപ്പെട്ടത്. ഫോണിലൂടെയുള്ള സംസാരത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥയുള്ള വിവരം പിന്നീടാണ് അറിഞ്ഞത്. ഇപ്പോഴുള്ള വിവാദം രാഷ്ടീയ പ്രേരിതമാണോയെന്ന് സംശയമുണ്ട്. തിങ്കളാഴ്ച അവധി ആവശ്യപെട്ട് ഭരണസമിതിയെ സമീപിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക