|    Aug 21 Mon, 2017 7:59 am
FLASH NEWS

നെല്ലായയില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരേ അഴിമതിയാരോപണം

Published : 3rd August 2017 | Posted By: fsq

 

ചെര്‍പ്പുളശ്ശേരി: നെല്ലായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനും വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമെതിരേ അഴിമതിയാരോപണവുമായി യു ഡിഎഫ് രംഗത്ത്. 155000 രൂപ തെരുവ് വിളക്ക് റിപ്പയര്‍ ചെയ്യാനായി അനുവദിച്ചതില്‍ നിന്നും മുപ്പതിനായിരം രൂപ പഞ്ചായത്ത് പ്രസിഡന്റ്് കരാറുകാരനില്‍ നിന്നും ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായത്. നാല് ലക്ഷം രൂപയുടെ തെരുവ് വിളക്ക് കരാറിലാണ് പണം ആവശ്യപ്പെടുന്നത്.  പഞ്ചായത്തിന്റെ ഇത്തരം നിലപാടുകള്‍ക്കെതിരേ ശനിയാഴ്ച്ച രാവിലെ 10ന് പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തും. ആവശ്യപ്പെടുന്ന തുക നല്‍കിയില്ലെങ്കില്‍ ചില പ്രയാസങ്ങള്‍ ബില്‍കിട്ടുന്നതില്‍ നേരിടുമെന്നാണ് പ്രസിഡന്റ് കരാറുകാരനെ അറിയിക്കുന്നത്. അങ്ങനെയെങ്കില്‍ ഇനി നെല്ലായ പഞ്ചായത്തിലെ കരാര്‍ എനിക്ക് വേണ്ടെന്ന് കരാറുകാരന്‍ പറയുന്നതും ഫോണ്‍ സംഭാഷണത്തിലുണ്ട്. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്റെ ശബ്ദവും ഇതിലുണ്ട്. പഞ്ചായത്തിലെ പിഡബ്ല്യുഡി റോഡിന്റെ വശങ്ങളില്‍ മാനദണ്ഡം പാലിക്കാതെ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കാന്‍ വന്‍തുക കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ആരോപണം നിലനില്‍ക്കെയാണ് ഫോണ്‍ സംഭാഷണം പുറത്തുവന്നത്. നെല്ലായ  മാവുണ്ടിരി റോഡില്‍ കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കണമെങ്കില്‍ റോഡിന്റെ വീതി നിചപ്പെടുത്തി സ്‌കെച്ച് നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി പൊതുമരാമത്ത് അസി.എന്‍ജിനീയര്‍ക്കും താലൂക്ക്‌സര്‍വേയര്‍ക്കും കത്ത് നല്‍കിയ അതേ ദിവസം തന്നെ അഞ്ച് മീറ്റര്‍ വീതി മാത്രമുള്ള ഭാഗത്ത് കെട്ടിട നിര്‍മാണത്തിന് അനുമതി നല്‍കിയത് വിവാദമായിരുന്നു.  ഈ വിഷയത്തില്‍ ചൊവ്വാഴ്ച്ച നടന്ന ബോര്‍ഡ് മീറ്റിങില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതില്‍  പ്രതിഷേധിച്ച് യുഡിഎഫ് മെംബര്‍മാര്‍  പഞ്ചായത്ത് ബോര്‍ഡ് ബഹിഷ്‌കരിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റും വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി  ചെയര്‍മാനും രാജിവയ്ക്കണമെന്നും അതിനവര്‍ തയ്യാറാവാത്ത പക്ഷം പുറത്താക്കാന്‍ സിപിഎം തയ്യാറാവണമെന്നും നെല്ലായ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു. രാജിവയ്ക്കുന്നത് വരെ യുഡിഎഫ്  സമരവുമായി മുന്നോട്ടുപോവുമെന്ന് കണ്‍വീനര്‍ കെ.രാജീവും ചെയര്‍മാന്‍ എംടിഎ ാസറും അറിയിച്ചു. ഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നെല്ലായയില്‍ പ്രകടനം നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക