|    Jan 24 Tue, 2017 5:04 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

നെയ്‌ബേഴ്‌സ് മീറ്റില്‍ ക്യുകെഎംസി കുറ്റിയാടി ജേതാക്കള്‍

Published : 8th February 2016 | Posted By: SMR

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ചു ഖത്തര്‍ കുറ്റിയാടി മഹല്ല് സ്‌പോര്‍ട്‌സ് വിങ് സംഘടിപ്പിച്ച നെയ്‌ബേഴ്‌സ് മീറ്റ് 2016 കായിക മേളയില്‍ ആതിഥേയരായ ക്യൂകെഎംസി കുറ്റിയാടിക്ക് ഓവറോള്‍ കിരീടം. അബു ഹമൂര്‍ അല്‍ജസീറ അക്കാദമി ഗ്രൗണ്ടിലും അശ്ഗാല്‍ ഗ്രൗണ്ടിലുമായി നടന്ന മേളയില്‍ ക്യൂഎഎംആര്‍സി ആയഞ്ചേരി ഓവറോള്‍ റണ്ണര്‍ അപ്പ് ട്രോഫിക്കര്‍ഹരായി.
ഹാദിയ സകരിയയും സംഘവും അവതരിപ്പിച്ച ഗാനവിരുന്നോടെ നടന്ന സമാപന ചടങ്ങില്‍ മെഹ്ഫില്‍ ഓഡിറ്റോറിയം മാനേജിങ് ഡയറക്ടര്‍ സി വി കുട്ട്യാലിയില്‍ നിന്ന് ക്യൂകെഎംസി ടീം കോഡിനേറ്റര്‍ നജ്മുദ്ദീന്‍ യു എം ഓവറോള്‍ ട്രോഫി ഏറ്റുവാങ്ങി.
അലി ഇന്റര്‍നാഷനല്‍ എംഡി മുഹമ്മദ് ഈസ, കെ എന്‍ മുജീബ്, ടി കെ കെ അബ്ദുള്ള, സിറാജ് ചാത്തോത്ത്, ക്ലിക്കോണ്‍ അബ്ദുല്‍ അസീസ്, നവാസ് പാലേരി, ജുറൈജ്, കെ എസ് അബ്ദുല്‍ കബീര്‍, അബ്ദുല്‍ ഹമീദ് വി കെ, കെ സി കുഞ്ഞമ്മദ് മാസ്റ്റര്‍, ഒ എസ് അബ്ദുല്‍ സലാം, അക്ഷയ് നെറ്റാക്‌സ്, സമദ് മാണിക്കോത്ത്, ആഷിക്ക് അഹ്മദ്, ജമാല്‍ കാപ്പുങ്കര, എം എന്‍ അഷ്‌റഫ്, നവാസ് വി വി, അജിനാസ് അബ്ബാസ്, അഷ്‌റഫ് പി കെ, റഷീദ് ദേവര്‍കോവില്‍, സുബൈര്‍ എള്ളില്‍, റിയാസ് അടുക്കത്ത്, വാജിദ്, ജാസിം, അബ്ദുല്‍ കരീം കെ വി, മുഹമ്മദലി കളത്തില്‍, സുബൈര്‍ പി, അബ്ദുല്‍ നാസര്‍ സി ചടങ്ങില്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക