|    Dec 14 Fri, 2018 4:27 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

നെയ്യാറ്റിന്‍കര സ്വദേശി സനലിന്റെ കൊലപാതകംപോലിസ് വീഴ്ച അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Published : 13th November 2018 | Posted By: kasim kzm

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനലിന്റെ മരണത്തില്‍ പോലിസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്—ചകളെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി. പ്രഥമദൃഷ്ട്യാ സംഭവത്തില്‍ മനുഷ്യാവകാശ ലംഘനമുണ്ടെന്നു കമ്മീഷന്‍ നിരീക്ഷിച്ചു. ഡിസംബര്‍ നാലിന് കേസ് വീണ്ടും പരിഗണിക്കും.
അതേസമയം, ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സംഭവസ്ഥലത്ത് ഉപവാസസമരം നടത്തുമെന്നു സനലിന്റെ ഭാര്യ വിജി അറിയിച്ചു. സനല്‍ കൊല്ലപ്പെട്ട് എട്ടു ദിവസമാവുമ്പോഴും പ്രതി ഡിവൈഎസ്പി ഹരികുമാറിനെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിയാത്തതാണ് കുടുംബം പ്രത്യക്ഷസമരത്തിന് ഇറങ്ങാന്‍ തീരുമാനിച്ചത്. അന്വേഷണത്തിനു കോടതി മേല്‍നോട്ടം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേസില്‍ കഴിഞ്ഞദിവസം പിടികൂടിയ അനൂപിന്റെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തി. ഡിവൈഎസ്പിയെ രക്ഷപ്പെടാനും ഒളിവില്‍കഴിയാനും സഹായിച്ച സതീഷിനെ 24 വരെ കോടതി റിമാന്‍ഡ് ചെയ്തു. പ്രതിക്ക് ഒളിവില്‍ക്കഴിയാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് സഹായം ലഭിക്കുന്നതായി അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്.
ഡിവൈഎസ്പി താമസിക്കുന്ന കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയാണ് ഇവര്‍ സഹായം നല്‍കുന്നത്. ഇവരുടെ ഫോണില്‍ നിന്ന് മുന്‍കൂര്‍ ജാമ്യമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഡിവൈഎസ്പി ആശയവിനിമയം നടത്തുന്നതായും കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ ചിലരുള്‍പ്പെടെ അരഡസനോളം പേരുടെ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ അന്വേഷണ സംഘം നിരീക്ഷിച്ചുവരികയാണ്.
കൊല്ലപ്പെട്ട സനലിന്റെ വീട് കോണ്‍ഗ്രസ് നേതാവ് സുധീരന്‍ സന്ദര്‍ശിച്ചു. കോടതിയുടെ മേല്‍നോട്ടത്തിലോ, അല്ലെങ്കില്‍ സിബിഐ അന്വേഷണമോ വേണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss