|    Jan 17 Tue, 2017 2:33 pm
FLASH NEWS

നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിന് തീയിടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

Published : 6th September 2016 | Posted By: mi.ptk

_fire

നെയ്യാറ്റിന്‍കര: വെളളറട വില്ലേജ് ഓഫീസ് തീവച്ച് രേഖകള്‍ നശിപ്പിച്ച സംഭവത്തിന് സമാനമായി നെയ്യാറ്റിന്‍ കര താലൂക്ക് ഓഫീസിന് നേരെയും ആക്രമണം. താലൂക്ക് ഓഫീസ് തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ച പാറശ്ശാല കാരോട് സ്വദേശി സുനില്‍(30) പോലീസ് പിടിയിലായി.
രാവിലെ ഒമ്പത് മണിയോടെ താലൂക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഓഫീസില്‍ കടന്നെത്തി രേഖകള്‍ തീയിടാന്‍ ശ്രിമിക്കുകയായിരുന്നു. സഹായം തരില്ലേയെന്ന് ഉദ്യോഗസ്ഥരോട് ചോദിച്ച സുനില്‍ കൈയ്യില്‍ കരുതിയ മണ്ണെണ്ണ ഓഫീസിലെ രേഖകളില്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഓഫീസിലെ ജീവനക്കാര്‍ ഉടന്‍ തന്നെ വെള്ളമൊഴിച്ച് തീ അണച്ചതിനാല്‍ രേഖകളൊന്നും കത്തി നശിച്ചില്ലെന്നാണ് വിവിരം.
തുടര്‍ന്ന് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
ഈ വര്‍ഷം തന്നെ ഏപ്രിലില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു. കൈവശാവകാശ രേഖ ലഭിക്കുന്നതിനായി മൂന്ന് വര്‍ഷത്തോളം വില്ലേജ് ഓഫീസ് കയറിയിറങ്ങിയിട്ടും ഫലമുണ്ടാകാത്തതില്‍ നിരാശനായാണ് കോവില്ലൂര്‍ സ്വദേശി സാംകുട്ടി വെള്ളറട വില്ലേജ് ഓഫീസിന് തീയിട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 90 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക