|    Nov 16 Fri, 2018 12:53 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

നെയ്യാറ്റിന്‍കര ഡിവൈഎസ്പിക്ക് എതിരേ കൊലപാതകത്തിന് കേസ്

Published : 7th November 2018 | Posted By: kasim kzm

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവ് കാറിടിച്ചു മരിച്ച സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരേ കൊലപാതകത്തിന് കേസെടുത്തു. കാവുവിള സ്വദേശി സനല്‍കുമാര്‍ (32) ആണ് മരിച്ചത്. വാക്കുതര്‍ക്കത്തിനിടെ ഡിവൈഎസ്പി പിടിച്ചുതള്ളിയ യുവാവ് അപകടത്തില്‍പ്പെടുകയായിരുന്നു. ഡിവൈഎസ്പി ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഒളിവില്‍പ്പോയ ബി ഹരികുമാറിനെ കണ്ടെത്താനായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. നെടുമങ്ങാട് എഎസ്പി സുജിത്ത് ദാസിനാണ് അന്വേഷണച്ചുമതല. ഹരികുമാറിനെ തല്‍സ്ഥാനത്തു നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
അഞ്ചിന് രാത്രി പത്തരയോടെ നെയ്യാറ്റിന്‍കര കിടങ്ങാംവിളയിലാണ് സംഭവം. കിടങ്ങാംവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിനു തടസ്സമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് റോഡില്‍ വീണ സനലിനെ എതിരേ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു. സനലിനെ ആശുപത്രിയിലെത്തിക്കാന്‍ നില്‍ക്കാതെ ഡിവൈഎസ്പി രക്ഷപ്പെട്ടു. എസ്‌ഐ എത്തി ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവാന്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴേക്കും മരിച്ചിരുന്നു.
ഇതിനിടെ, ഡിവൈഎസ്പിക്കെതിരേ കൊലപാതകത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഇന്നലെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് ഹര്‍ത്താല്‍ ആചരിച്ചു. ഇലക്ട്രീഷ്യനായിരുന്നു സനല്‍. ഭാര്യയും രണ്ടു മക്കളുമുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss