|    Oct 24 Wed, 2018 12:18 am
FLASH NEWS

നെയ്യാറ്റിന്‍കരയിലെ ട്രാഫിക് പരിഷ്‌കാരം വിനയായി

Published : 7th September 2017 | Posted By: fsq

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിപ്പോ അധികൃതര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ കാരണം ബസ്സ്റ്റാന്‍ഡ് പരിസരത്ത് കാല്‍നടയാത്രക്കാര്‍ക്കു പോലും നിന്നു തിരിയാന്‍ സ്ഥലമില്ലാതായി. നല്ല തിരക്കുള്ള ദിവസം റോഡിലൂടെ നടന്ന് ബസ് സ്റ്റാന്‍ഡില്‍ കയറാന്‍പോലും കഴിയാത്ത അവസ്ഥയാണ്. ബസുകള്‍ക്ക് സ്റ്റാന്‍ഡിലേക്ക് കടന്നു വരാന്‍ ആദ്യത്തെ ഗേറ്റും പുറത്തേക്ക് പോകാന്‍ രണ്ടാമത്തെ ഗേറ്റുമാണ് ഉപയോഗിച്ചിരുന്നത്. സമാന്തര വാഹനത്തില്‍ ആളെ കയറ്റിക്കൊണ്ട് പോകുമെന്ന് ഭയന്ന് ബസുകള്‍ പുറത്തേക്ക് പോകേണ്ട ഗേറ്റ് അടച്ചു. പകരം ഗ്യാരേജിലേക്കുള്ള ഗേറ്റ് തുറന്നതോടെ തൊട്ടടുത്ത അമ്മന്‍കോവിലിലെ മതിലില്‍ തട്ടിയും തട്ടാതെയുമാണ് ബസ് പോകുന്നത്. ഈ ഗേറ്റ് തുറക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയുമായില്ല. സമാന്തര വാഹനങ്ങളെ പേടിച്ച് പ്രധാന ഗേറ്റുകള്‍ സ്ഥിരമായി അടച്ചിടുന്നതാണ് പതിവ്. ഈ അവസ്ഥയില്‍ ഗതാഗത കുരുക്ക് കൂടി ആയപ്പോള്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമായി.ബസ്സ്റ്റാന്‍ഡിനു സമീപത്തും, അടച്ച ഗേറ്റിന് മുമ്പിലുമായി നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളാണ് പാര്‍ക്കു ചെയ്യുന്നത്. ഇരുചക്രവാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ പുതിയ ഷോപ്പിംഗ് കോംപഌക്‌സിന് കീഴില്‍ വിശാലമായ ഗ്രൗണ്ട് ഫ്‌ളോര്‍ ഉണ്ടായിട്ടും യാതൊരു ഫലവുമില്ല. അവിടേക്ക് വാഹനങ്ങള്‍ കൊണ്ടു പോകുവാനായി സെക്യൂരിറ്റി ജീവനക്കാരനെ നിയമിച്ചിട്ടും ഫലമില്ല. റോഡിന് ഇരുവശത്തും പാര്‍ക്കിങ് പാടില്ലെന്ന ബോര്‍ഡ് സ്ഥാപിക്കുകയോ അത് ലംഘിക്കുന്നവര്‍ക്കെതിരെ പോലിസ് സഹായത്തോടെ പിഴ ഈടാക്കുകയോ ചെയ്യുന്നില്ലെന്നാണ് പരാതി. അടച്ച ഗേറ്റ് തുറക്കമമെന്നും അനധികൃത പാര്‍ക്കിംഗ് നിരോധിക്കണമെന്നും സമാന്തര വാഹന ഉടമകളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss