|    Sep 19 Tue, 2017 7:13 pm
FLASH NEWS
Home   >  News now   >  

‘നെയ്യപ്പം’ കാക്ക കൊത്തികൊണ്ടു പോയി;ആന്‍ഡ്രോയ്ഡിന് മറ്റൊരു പേര്

Published : 1st July 2016 | Posted By: mi.ptk

neyyappam

മലയാളികള്‍ അഭിമാനത്തോടെ തലയുയുര്‍ത്തിനില്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു എന്നാല്‍ തലനാരിഴയ്ക്ക് ആ നെയ്യപ്പം കാക്ക കൊത്തികൊണ്ടുപോയത് നിരാശയോടെ നോക്കി നില്‍ക്കേണ്ടിവന്നു മലയാളികള്‍ക്ക്. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പിന് നെയ്യപ്പം എന്ന പേരിടുമെന്ന് കരുതി ആശിച്ചു നിന്നവരെ നിരാശപ്പെടുത്തി ആ ചാന്‍സ് തട്ടിയെടുത്തത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ കാണപ്പെടുന്ന മിഠായിയായ നൂഗ ആണ്. അങ്ങനെ നെയ്യപ്പത്തെ പിന്‍തള്ളി ആന്‍ഡ്രോയ്ഡിന് ‘നൂഗ’ എന്ന പേരിട്ടതായി ട്വിറ്ററിലൂടെ ആ വാര്‍ത്ത ആന്‍ഡ്രോയ്ഡ് ലോകത്തെ അറിയിച്ചു.
ആന്‍ഡ്രോയ്ഡിന് പേര് തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കുകയായിരുന്നു. മലയാളിയുടെ ഇഷ്ട പലഹാരം നെയ്യപ്പത്തിന്റെ പേര് ഷോര്‍ട്‌ലിസ്റ്റില്‍ വന്നപ്പോള്‍ നെയ്യപ്പത്തിന് പതിവില്‍ കവിഞ്ഞ ഒരു മധുരം മലയാളികള്‍ക്ക് അനുഭവപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയകളില്‍ നെയ്യപ്പത്തിന് വേണ്ടി പോസ്റ്റുകള്‍ നിറഞ്ഞൊഴുകി. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും കാറ്റില്‍ പറത്തി നെയ്യപ്പത്തെ ആന്‍ഡ്രോയ്ഡ് ഉപേക്ഷിച്ചു. പകരം നൂഗ എന്ന പേര് നല്‍കി.
നേരത്തെ ഇറങ്ങിയ ആന്‍ഡ്രോയ്ഡിന്റെ മറ്റ് വേര്‍ഷനുകള്‍ക്കും പലഹാരങ്ങളുടെ പേരാണ് നല്‍കിയിട്ടുള്ളത്. കപ്പ്,കേക്ക്,ഡോനട്ട്,എക്ലയര്‍,ഹണികോംപ്,കിറ്റ് കാറ്റ് തുടങ്ങിയവയായിരുന്നു അവ.
മറ്റ് പതിപ്പുകളെ അപേക്ഷിച്ച് കുറേക്കൂടി സവിശേഷതകളുമായിട്ടായിരിക്കും നൂഗ്  ഉപഭോക്താക്കളുടെ കൈകളിലെത്തുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക