|    Mar 28 Tue, 2017 9:32 pm
FLASH NEWS

നെയ്മറെ ആരാധകര്‍ വംശീയമായി അധിക്ഷേപിച്ചു; ഇനീസ്റ്റ

Published : 3rd January 2016 | Posted By: swapna en

neymar-ineesta

ബാഴ്‌സ:ബാഴ്‌സലോണ സ്‌ട്രൈക്കര്‍ നെയ്മറെ എസ്പാനിയോളിനെതിരായ മല്‍സരത്തിനിടെ കാണികളില്‍ ചിലര്‍ വംശീയമായി അധിക്ഷേപ്പിച്ചെന്ന് സഹതാരം ആന്ദ്രീസ് ഇനീസ്റ്റ.

മല്‍സരത്തിനിടെ കാണികളില്‍ ചിലര്‍ നെയ്മറെ വംശീയമായി അധിക്ഷേപിക്കുന്ന ജല്‍പ്പനങ്ങള്‍ ഉരുവിട്ടിരുന്നു. ഗ്യാലറിയുടെ ഒരു വശത്ത് നിന്ന് താന്‍ കേട്ടതാണ് നെയ്മറെ അധിക്ഷേപിക്കുന്ന തരത്തില്‍ വാക്കുകള്‍.ഒരു കൂട്ടം ആരാധകര്‍ കുരുങ്ങിന്റെതായ ജല്‍പ്പനങ്ങള്‍ മന്ത്രിക്കുന്നത്.-ഇനീസ്റ്റ പറഞ്ഞു.
എന്നാല്‍ ടീം മാനേജര്‍ ലൂയിസ് ഇന്റിക്ക ഇത് നിഷേധിച്ചിട്ടുണ്ട്.മല്‍സരത്തിനുശേഷമുള്ള റിപ്പോര്‍ട്ടില്‍  റഫറി ജോസ് ലൂയിസ് ഗോണ്‍സലാസും ഇത് നിഷേധിച്ചിട്ടുണ്ട്.എസ്പാനിയോളിനെതിരായ മല്‍സരം സമനിലയിലായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day