|    May 28 Sun, 2017 4:49 am
FLASH NEWS

നെയ്മറും സില്‍വയും ലൂയിസുമില്ലാതെ ബ്രസീല്‍ കോപ അമേരിക്കയ്ക്ക്

Published : 1st May 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ക്യാപ്റ്റ നും സൂപ്പര്‍ താരവുമായ നെയ്മ ര്‍, പ്രമുഖ ഡിഫന്റര്‍മാരായ തിയാഗോ സില്‍വ, ഡേവിഡ് ലൂയിസ് എന്നിവരില്ലാതെ ഈ വര്‍ഷം നടക്കാനിരിക്കുന്ന കോപ അമേരിക്ക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. പുതുമുഖങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള 40 അംഗ സാധ്യതാ ടീമിനെയാണ് കോച്ച് കാര്‍ലോസ് ദുംഗ ഇന്നലെ തിരഞ്ഞെടുത്തത്.
നെയ്മര്‍, സില്‍വ, ലൂയിസ് എന്നിവരെക്കൂടാതെ റയല്‍ മാഡ്രിഡ് ഡിഫന്റര്‍ മാര്‍സെലോയും ടീമിലില്ല. കോപയുടെ 100ാം വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് അമേരിക്കയിലാണ് അരങ്ങേറുന്നത്. ഇതാദ്യമായാണ് ലാറ്റിനമേരിക്കയ്ക്കു പുറത്ത് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
സ്പാനിഷ് ടീം ബാഴ്‌സലോണയുടെ കടുംപിടുത്തത്തെത്തുടര്‍ന്നാണ് നെയ്മറെ കോച്ചിനു തഴയേണ്ടിവന്നത്. കോപയ്ക്കും ഒളിംപിക്‌സ് ഫുട്‌ബോളിനും താരത്തെ വിട്ടുനല്‍കില്ലെന്ന് ബാഴ്‌സ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോശം പ്രകടനത്തെത്തുടര്‍ന്നാണ് ലൂയിസിനെ ഒഴിവാക്കിയത്.
അണ്ടര്‍ 23 താരങ്ങളായ റോഡ്രിഗേ കെയോ, ഗബ്രിയേല്‍, ഗബ്രിയേല്‍ ജീസസ് എന്നിവരാണ് കോപയ്ക്കുള്ള ടീമിലെ പുതുമുഖങ്ങള്‍. 2012 ഒളിംപിക്‌സിനുശേഷം ബ്രസീല്‍ ജഴ്‌സിയണിഞ്ഞിട്ടില്ലാത്ത പൗലോ ഹെ ന്റിക് ഗാന്‍സോയെ തിരിച്ചുവിളിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day