|    Jan 20 Fri, 2017 5:04 am
FLASH NEWS

നെയ്മറില്ലാതെ ബ്രസീല്‍ ഇന്ന് വെനിസ്വേലയ്‌ക്കെതിരേ

Published : 12th October 2016 | Posted By: SMR

കരാക്കസ്: ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ കരുത്തരായ ബ്രസീല്‍ ഇന്ന് 10ാംറൗണ്ട് മല്‍സരത്തിനിറങ്ങും. എവേ മല്‍സരത്തില്‍ വെനിസ്വേലയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. സസ്‌പെന്‍ഷനെത്തുടര്‍ന്ന് സൂപ്പര്‍ താരം നെയ്മറില്ലാതെയാണ് ബ്രസീല്‍ ബൂട്ടണിയുന്നത്. തുടര്‍ച്ചയായി രണ്ടു യോഗ്യതാ മല്‍സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെയാണ് നെയ്മര്‍ക്ക് ഇന്നു പുറത്തിരിക്കേണ്ടിവന്നത്.
നെയ്മര്‍ക്കു പകരം വില്ല്യന്‍ ബോര്‍ഗസിനെ ബ്രസീല്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ താരത്തിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കാനിടയില്ല. നെയ്മറുടെ പൊസിഷനില്‍ വില്ല്യന്‍ കളിക്കാനാണ് സാധ്യത.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക