|    Dec 12 Tue, 2017 4:04 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

നെയ്മറില്ലാതെ ബാഴ്‌സലോണയുടെ പുതിയ പോസ്റ്റര്‍

Published : 4th August 2017 | Posted By: fsq

 

മാഡ്രിഡ്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ബാഴ്‌സലോണ ക്ലബ് വിട്ടതിന് പിന്നാലെ  നെയ്മറിനെ ഒഴിവാക്കി ബാഴ്‌സലോണ ടീം തങ്ങളുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. കഴിഞ്ഞ ദിവസമാണ് നെയ്മര്‍ക്ക് ബാഴ്‌സലോണ വിടാന്‍ അനുമതി ലഭിച്ചത്. 1667 കോടി രൂപയ്ക്ക് ബാഴ്‌സലോണ ട്രാന്‍സ്ഫറിന് അനുമതി നല്‍കിയെങ്കിലും കൈമാറ്റത്തുക മുഴുവനായി ലഭിച്ചാലെ നെയ്മറിന് ക്ലബ് വിടാനാവൂ. എന്നാല്‍ ബാഴ്‌സ നിശ്ചയിച്ച തുക നല്‍കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് പിഎസ്ജി വ്യക്തമാക്കിയതോടെ നെയ്മര്‍ പുതിയ സീസണില്‍ പിഎസ്ജിക്കൊപ്പം തന്നെ കളിക്കാനാണ് സാധ്യത. ട്രാന്‍സ്ഫര്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് നെയ്മറിന്റെ കൂടുമാറ്റം. നെയ്മര്‍ പോയതോടെ ക്ലബ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഇതിഹാസ കൂട്ടുകെട്ടായ എംഎസ്എന്‍ ത്രയമാണ് അവസാനിച്ചത്. നെയ്മറുടെ ക്ലബ് മാറ്റത്തിനെതിരെ ബാഴ്‌സ ആരാധകര്‍ വന്‍ പ്രതിഷേധമാണ് നടത്തുന്നത്. പല സ്ഥലത്തും നെയ്മറിന്റെ പോസ്റ്ററുകള്‍ ആരാധകര്‍ തകര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക