|    Jan 22 Sun, 2017 7:56 pm
FLASH NEWS

നെയ്മര്‍ തുടരണം: കോച്ച്

Published : 24th August 2016 | Posted By: SMR

സാവോപോളോ: ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ സൂപ്പര്‍ താരം നെയ്മറിനോട് ഇതു പിന്‍വലിക്കണമെന്ന് കോച്ച് ടിറ്റെ ആവശ്യപ്പെട്ടു.
റിയോ ഒളിംപിക്‌സ് ഫുട്‌ബോളില്‍ ബ്രസീലിനു സ്വര്‍ണം സമ്മാനിച്ചതിനു പിറകെയാണ് നായകസ്ഥാനമൊഴിയുന്നതായി നെയ്മര്‍ പ്രഖ്യാപിച്ചത്. ഒളിംപിക്‌സ് ഫൈനലില്‍ ജര്‍മനിയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ബ്രസീല്‍ കന്നി സ്വര്‍ണം കരസ്ഥമാക്കിയത്. നിശ്ചിതസമയത്ത് തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ഗോള്‍ നേടിയ നെയ്മര്‍ ഷൂട്ടൗട്ടില്‍ നിര്‍ണായകയമായ അവസാന പെനല്‍റ്റി ഗോളാക്കുക യും ചെയ്തിരുന്നു.
ഇപ്പോള്‍ ഒളിംപിക്‌സിലെ ചരിത്രനേട്ടം ആഘോഷിക്കൂയെന്നും കുറച്ചു കഴിഞ്ഞ് ക്യാപ്റ്റന്‍സി സംബന്ധിച്ച് സംസാരിക്കാമെന്നുമാണ് താന്‍ നെയ്മറോട് പറഞ്ഞതെന്നു ടിറ്റെ വ്യക്തമാക്കി.
നായകസ്ഥാനത്തു നിന്നു രാജിവയ്ക്കാനുള്ള കാരണം നെയ്മര്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാ ല്‍ രാജ്യത്തെ മാധ്യമങ്ങളുമായുള്ള മോശം ബന്ധമാണ് താരത്തെ ഇതിനു പ്രേരിപ്പിച്ചതെന്നാണ് സൂചന. ഒളിംപിക്‌സിനു മുമ്പ് ടെറെസപോളിസില്‍ നടന്ന പരിശീലനക്യാംപിനിടെ നെയ്മറുടെ സെലിബ്രിറ്റി ജീവിതം കളിക്കളത്തിലെ പ്രകടനത്തെ ബാധിക്കുന്നുവെന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിയിരു ന്നു. അതിനു ശേഷമാണ് മാധ്യമങ്ങളുമായുള്ള താരത്തിന്റെ ബന്ധത്തില്‍ വിള്ളല്‍ വീണത്.
പിന്നീട് വളരെ അപൂര്‍വ്വമായി മാത്രമേ നെയ്മര്‍ മാധ്യങ്ങള്‍ക്കു മുഖം കൊടുക്കാറുള്ളൂ. ഒഴിവാക്കാനാത്ത സാഹചര്യങ്ങളില്‍ മാത്രമാണ് അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ സംസാരിച്ചത്.
എന്നാല്‍ നെയ്മറുടെ സ്വകാര്യ ജീവിതത്തെയല്ല കളിക്കളത്തിലെ പ്രകടനത്തെയാണ് മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്ന് ടിറ്റെ പറഞ്ഞു. ”ഗ്രൗണ്ടിലെത്തിയാല്‍ നല്ലൊരു ക്യാപ്റ്റനാണ് അദ്ദേഹം. ടീമിനെ മുന്നില്‍ നിന്നു നയിക്കാനുള്ള മിടുക്ക് നെയ്മര്‍ക്കുണ്ട്”- കോച്ച് കൂട്ടിച്ചേര്‍ത്തു.
ദേശീയ ടീമിന് സ്ഥിരമായി ഒരേ ക്യാപ്റ്റനെ തന്നെ ഉപയോഗിക്കാ ന്‍ തനിക്കു താല്‍പര്യമില്ലെന്നും വ്യത്യസ്ത നായകരെ പരീക്ഷിക്കാനാണ് ശ്രമമെന്നും ടിറ്റെ വ്യക്തമാക്കി. നെയ്മറെക്കൂടാതെ ഇന്റര്‍മിലാന്‍ ഡിഫന്റര്‍ മിറാന്‍ഡ, യുവന്റസ് ഡിഫന്റര്‍ ഡാനിയേല്‍ ആല്‍വസ് എന്നിവരും ക്യാപ്റ്റന്‍മാരാവാന്‍ യോഗ്യരാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകകപ്പ് യോഗ്യത: പൗലീഞ്ഞോയെ തിരിച്ചുവിളിച്ചു
രണ്ടു വര്‍ഷത്തിനു ശേഷം ചൈനീസ് ക്ലബ്ബായ ഗ്വാങ്ഷു എവര്‍ഗ്രാ ന്‍ഡെ മിഡ്ഫീല്‍ഡര്‍ പൗലിഞ്ഞോയെ ബ്രസീല്‍ ടീമിലേക്ക് തിരിച്ചുവിളിച്ചു. അടുത്ത മാസം കൊളംബിയ, ഇക്വഡോര്‍ എന്നിവര്‍ക്കെതിരേ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ടീമിലാണ് പൗലി ഞ്ഞോ ഇടംപിടിച്ചത്.
2014 ലെ ലോകകപ്പ് സെമിയില്‍ ജര്‍മനിയോടേറ്റ 1-7ന്റെ ദയനീയ തോല്‍വിക്കുശേഷം പൗലിഞ്ഞോ ബ്രസീലിനുവേണ്ടി കളിച്ചിട്ടില്ല. പൗലിഞ്ഞോയെക്കൂടാതെ റയല്‍ മാഡ്രിഡ് ഡിഫന്റര്‍ മാര്‍സെലോയും ദേശീയ ടീമില്‍ മടങ്ങിയെത്തി. ചൈനീസ് ലീഗില്‍ കളിക്കുന്ന ഗി ല്‍, റെനറ്റോ അഗസ്‌റ്റോ എന്നിവ രും ടീമിലുണ്ട്. അടുത്ത മാസം ഒന്നിനാണ് ബ്രസീല്‍ ഇക്വഡോറുമായി ഏറ്റുമുട്ടുന്നത്. അഞ്ചു ദിവസത്തിനുശേഷം കൊളംബിയയുമായും മഞ്ഞപ്പട കൊമ്പുകോര്‍ക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക