|    Jul 16 Mon, 2018 4:56 am
FLASH NEWS
Home   >  Sports  >  Football  >  

നെയ്മര്‍ക്ക് പിഎസ്ജിയിലും രക്ഷയില്ല; എഡിസണ്‍ കവാനിയുമായി കട്ട ഉടക്ക്

Published : 19th September 2017 | Posted By: ev sports


പാരിസ്: സൂപ്പര്‍ ക്ലബായ ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്ക് എത്തിയിട്ടും നെയ്മര്‍ക്ക് രക്ഷയില്ല. ബാഴ്‌സലോണയില്‍ സഹതാരങ്ങളോട് മല്ലിട്ട നെയ്മര്‍ക്ക് പിഎസ്ജിയില്‍ എഡിസണ്‍ കവാനിയുമായി യോജിച്ച് പോകാനാവുന്നില്ലെന്നും ഇരുവരും തമ്മില്‍ വാക്കേറ്റം ശക്തമാണെന്നുമാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഫ്രഞ്ച് ലീഗിലെ ലിയോണിനെതിരായ മല്‍സരത്തിനിടെയാണ് കവാനിയും നെയ്മറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്. ലഭിച്ച ഫ്രീ കിക്കുകളില്‍ നെയ്മര്‍ക്ക് അവസരം നല്‍കാതെ കവാനി ഷോട്ടെടുത്തതാണ് നെയ്മറെ ആദ്യം പ്രകോപിപ്പിച്ചത്. പിന്നീട് ബ്രസീലിലെ നെയ്മറുടെ സഹതാരമായ ഡാനി ആല്‍വസ് ഫ്രീകിക്കെടുക്കാന്‍ കവാനിയില്‍ നിന്ന് പന്ത് നെയ്മര്‍ക്ക് കൊടുത്തു. ഇത് കവാനിയെ കൂടുതല്‍ പ്രകോപിപ്പിച്ചു. മല്‍സരത്തിന്റെ 80ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയെടുക്കാന്‍ നെയ്മര്‍ അവസരം ചോദിച്ചെങ്കിലും കവാനി പന്ത് നല്‍കിയില്ല. ഷോട്ടെടുത്ത കവാനിക്ക് ലക്ഷ്യം കണ്ടെത്താനും കഴിഞ്ഞില്ല.
പുതിയ സീസണ്‍ തുടങ്ങി അഞ്ച് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കവാനിയും നെയ്മറും തമ്മില്‍ വാക്കുതര്‍ക്കം തുടങ്ങിയിരിക്കുകയാണ്. സീസണ്‍ പുരോഗമിക്കവെ മികച്ച പ്രകടനം പുറത്തെടുക്കുന്ന പിഎസ്ജിയെ ഇരുവരും തമ്മിലുള്ള പ്രശ്‌നം ബാധിക്കുമോയെന്ന ആശങ്കയിലാണ് ആരാധകരുള്ളത്. ക്ലബ് ഫുട്‌ബോളിലെ റെക്കോഡ് തുകയ്ക്കാണ് നെയ്മറെ പിഎസ്ജി ടീമിലെത്തിച്ചത്. അതേ സമയം 2013 ല്‍ നാപ്പോളിയില്‍ നിന്നാണ് ഉറുഗ്വേയുടെ ദേശീയ താരമായ കവാനി പിഎസ്ജിയിലേക്കെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss