|    Jan 17 Tue, 2017 10:34 am
FLASH NEWS

നെയ്തക്കുടിയില്‍ കണ്ടല്‍ക്കാട് നശിപ്പിച്ചതായി പരാതി

Published : 12th October 2016 | Posted By: Abbasali tf

മാള: നെയ്തക്കുടിയില്‍ കോളജ് റോഡിന് സമീപം കണ്ടല്‍ക്കാട് വ്യാപകമായി നശിപ്പിച്ചതായി പരാതി. സ്വകാര്യ വ്യക്തിയുടെ അധീനതയിലുള്ളഅന്‍പത് സെന്റോളം വരുന്ന ചെമ്മീന്‍കെട്ടിലെ കണ്ടല്‍ക്കാടാണ് നികത്തല്‍ ലക്ഷ്യമാക്കി വെട്ടി നശിപ്പിക്കപ്പെട്ടത്. പിന്നീട് ഈ കണ്ടലുകള്‍ മുളക്കാതിരിക്കാനായി തീയിട്ട് നശിപ്പിച്ചിട്ടുമുണ്ട്. ബിഎഡ് കോളജിന് സമീപത്തെ ഈ ചെമ്മീന്‍കെട്ട് നികത്തിയെടുത്ത് പറമ്പാക്കി മാറ്റി മറ്റുപയോഗങ്ങള്‍ക്കു വേണ്ടി വിനിയോഗം നടത്താനാണ് കണ്ടലുകള്‍ നശിപ്പിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ചെമ്മീന്‍കെട്ട് നികത്തല്‍ ലക്ഷ്യമാക്കി ഒരു വര്‍ഷത്തോളം മുന്‍പ് ഇവിടേക്ക് റോഡ് നിര്‍മിക്കാന്‍ ശ്രമമുണ്ടായിരുന്നു. ലോഡുകണക്കിന് ചെമ്മണ്ണ് നിക്ഷേപിച്ച് റോഡുണ്ടാക്കാനുള്ള ശ്രമം അന്ന് നാട്ടുകാര്‍ തടഞ്ഞിരുന്നു. അന്ന് നിക്ഷേപിക്കപ്പെട്ട മണ്ണ് മാറ്റാതെ വീണ്ടും റോഡുണ്ടാക്കി ഒപ്പം ചെമ്മീന്‍കെട്ടും നികത്തിയെടുക്കാനാണ് ഇപ്പോള്‍ കണ്ടലുകള്‍ നശിപ്പിക്കപ്പെട്ടതെന്നാണ് ആക്ഷേപം. അവധിദിനങ്ങള്‍ നോക്കിയാണ് കണ്ടലുകള്‍ നശിപ്പിച്ചതും നികത്താനുള്ള ശ്രമവും നടന്നത്. മേഖലയിലെ അന്നമനട, പൊയ്യ, പുത്തന്‍ചിറ, കുഴൂര്‍, മാള ഗ്രാമപ്പഞ്ചായത്തുകളില്‍ വ്യാപകമായ നികത്തല്‍ നടന്നിട്ടും അതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക