|    Jan 17 Tue, 2017 3:34 am
FLASH NEWS

നെപാര്‍തക് ചുഴലിക്കാറ്റ്: ചൈനയില്‍ രണ്ടരലക്ഷം പേരെ ഒഴിപ്പിച്ചു

Published : 10th July 2016 | Posted By: SMR

ബെയ്ജിങ്: ചൈനയില്‍ നെപാര്‍തക് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് രണ്ടരലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് പേമാരിയോടു കൂടിയാണ് കാറ്റ് വീശിയടിക്കുന്നത്. കൊടുങ്കാറ്റിനെത്തുടര്‍ന്ന് സ്‌റ്റേറ്റ് ഓഷ്യാനിക് അഡ്മിനിസ്‌ട്രേഷന്‍ (എസ്ഒഎ) രാജ്യത്ത് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ ആദ്യത്തെ റെഡ് അലര്‍ട്ട് ആണിത്.
ഫ്യുജിയാന്‍ പ്രവിശ്യയിലെ ഷിഷി നഗരത്തിലാണ് ചുഴലിക്കാറ്റ് ആദ്യമെത്തിയത്. മണിക്കൂറില്‍ 100 കിലോമീറ്ററാണ് കാറ്റിന്റെ വേഗം. 33,200ഓളം മല്‍സ്യബന്ധനബോട്ടുകള്‍ തുറമുഖങ്ങളിലേക്കു തിരിച്ചെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 100 തീവണ്ടി സര്‍വീസുകള്‍ റദ്ദാക്കി. ഗതാഗതം താറുമാറായിരിക്കുകയാണെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
തായ്‌വാന്‍ കടലിടുക്കില്‍ ഒമ്പത് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകളുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണവിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫ്യുജിയാനില്‍ ആറുമീറ്റര്‍ വരെയുയരത്തില്‍ തിരമാലകളുണ്ടാവും. അതേസമയം, ആഴ്ചകള്‍ക്കു മുമ്പ് കനത്ത മഴയെത്തുടര്‍ന്ന് ചൈനയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 160 പേര്‍ മരിക്കുകയും 28 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഹൂബി പ്രവിശ്യയിലായിരുന്നു വെള്ളപ്പൊക്കം രൂക്ഷമായത്. കിഴക്കന്‍ തായ്‌വാനിലാണ് നെപാര്‍തക് കൊടുങ്കാറ്റ് ആദ്യമെത്തിയത്. ഇവിടെ 190 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാറ്റ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക