|    Mar 23 Thu, 2017 5:58 am
FLASH NEWS

നെതന്യാഹുവിന് കൈകൊടുത്ത് മെഹമൂദ് അബാസ്

Published : 30th September 2016 | Posted By: mi.ptk

abbas

ജറുസലേം: ഫലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബാസും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും പരസ്പരം ഹസ്തദാനം നടത്തിയത് ചരിത്രമായി. 2010ന് ശേഷം നേര്‍ക്കുനേര്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലാത്ത ഇരുവരും ഇസ്രയേല്‍ മുന്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ സംസ്‌കാര ചടങ്ങില്‍വച്ചാണ്  പരസ്പരം കണ്ടുമുട്ടി ഹസ്തദാനവും കുശലാന്വേഷണവും നടത്തിയത്. വളരെയേറെ കാലമായി എന്ന് നെതന്യാഹുവിനോടും ഭാര്യ സാറയോടും അബാസ് പറഞ്ഞു. ഇരുവരുടെയും ഹസ്തദാനവും കുശലാന്വേഷണവും ക്യാമറയില്‍ പകര്‍ത്താന്‍ ചടങ്ങിനെത്തിയ വിശിഷ്ടാതിഥികള്‍ മത്സരിക്കുന്നുണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയടക്കമുള്ള ലോക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

(Visited 177 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക