|    Dec 15 Sat, 2018 6:11 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

നെതന്യാഹുവിനെതിരേ വ്യക്തമായ തെളിവുണ്ടെന്ന് പോലിസ്‌

Published : 3rd December 2018 | Posted By: kasim kzm

തെല്‍ അവീവ്: അഴിമതിക്കേസില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ തെളിവുകള്‍ ലഭിച്ചതായി ഇസ്രായേല്‍ പോലിസ്. നെതന്യാഹുവിന്റെ പത്‌നി സാറ നെതന്യാഹുവും കേസില്‍ പ്രതിയാണ്. ഇരുവര്‍ക്കുമെതിരേ വ്യക്തമായ തെളിവുകളുള്ളതായി പോലിസ് അറിയിച്ചു.
തനിക്കും പത്‌നിക്കും ഉള്ളടക്കങ്ങളില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതിനായി വല്ലാ വാര്‍ത്താ വെബ്‌സൈറ്റ് ഉടമകളായ ബിസെക് ടെലികമ്യൂണിക്കേഷന്‍ കമ്പനിക്ക് അനധികൃതമായ ഇളവുകള്‍ നല്‍കിയെന്നാണ് നെതന്യാഹുവിനെതിരായ കേസ്. നെതന്യാഹുവിനെതിരേ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ പുറത്തുവരുന്ന മൂന്നാമത്തെ അഴിമതിക്കേസാണിത്. ബിസെകിന് ടെലികോം നിയന്ത്രണ ചട്ടങ്ങളില്‍ ഇളവ് നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന് നെതന്യാഹു അവകാശപ്പെടുന്നു.
അഴിമതിക്കും മറ്റു— കുറ്റങ്ങള്‍ക്കും നെതന്യാഹുവിനെതിരേ കേസെടുക്കണമെന്ന് പോലിസ് ശുപാര്‍ശ ചെയ്തു. കൈക്കൂലി നല്‍കല്‍, തട്ടിപ്പ്, വിശ്വാസവഞ്ചന, നിയമവിരുദ്ധമായി അംഗീകാരം നല്‍കല്‍ എന്നീ കുറ്റങ്ങള്‍ നെതന്യാഹുവും പത്‌നിയും ചെയ്തുവെന്നതിന് തെളിവുള്ളതായും പോലിസ് വ്യക്തമാക്കി. തെളിവുകള്‍ നശിപ്പിക്കാന്‍ നെതന്യാഹു ശ്രമിച്ചതായും പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസെടുക്കുന്ന കാര്യത്തില്‍ അറ്റോര്‍ണി ജനറലാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss