|    Oct 16 Tue, 2018 3:51 pm
FLASH NEWS

നെട്ടൂരില്‍ മയക്കുമരുന്നു മാഫിയ സജീവം

Published : 27th September 2017 | Posted By: fsq

 

നെട്ടൂര്‍: മയക്കുമരുന്നു മാഫിയയുടെ വന്‍ സംഘങ്ങള്‍ നെട്ടൂരില്‍ വീണ്ടും സജീവമായി. അതോടൊപ്പം  മോഷണവും ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടിടത്ത് ഒരേ രീതിയില്‍ മോഷണം നടന്നു. നെട്ടൂരിലെ ഡോമനിക്ക് അന്തിക്കാടിന്റെയും ചക്കാലക്കല്‍ വിനോദിന്റെയും വീടുകളിലാണ് മോഷണം നടന്നത്. ഈ പ്രദേശത്ത് മയക്കുമരുന്നിനടിമകളാവുന്നവര്‍ ധാരാളമുള്ളതായി നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുന്‍പു അപരിചിതര്‍ വീട്ടുപടിക്കല്‍ നില്‍ക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ രാത്രി വീട്ടില്‍ നിന്നും വിളിച്ചിറക്കി മയക്കുമരുന്നു സംഘത്തില്‍ പെട്ടവര്‍ മര്‍ദ്ദിച്ചവശനാക്കിയതില്‍ നാട്ടുകാര്‍ സംഘടിച്ചു പ്രത്യേക സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.എന്നാല്‍ തല്‍ക്കാലികമായി വിട്ടുനിന്നെങ്കിലും പിന്നീട് വളരെ വ്യാപകമായിട്ടാണ് നെട്ടൂര്‍ പ്രദേശത്ത് വീണ്ടും മയക്ക് മരുന്നു സംഘം തലപൊക്കുന്നത്. ഇക്കൂട്ടര്‍ക്ക് തമ്പടിക്കാന്‍ പാകത്തിനായി വിവിധ കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. അടച്ചു പൂട്ടിയ നെട്ടൂര്‍ റെയില്‍വേ സ്‌റ്റേഷന്‍, കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍, പണിതീരാതെ കിടക്കുന്ന ഫഌറ്റുകള്‍, കുണ്ടന്നൂര്‍-തേവര പാലത്തിന്റെ അടിവശം,  റെയില്‍വേ ഓവര്‍ ബ്രിഡ്ജ് എന്നിങ്ങനെയുള്ള പ്രദേശങ്ങള്‍ ഇക്കൂട്ടരുടെ താവളങ്ങളാണ്.പോലിസിനെ അറിയിച്ചാലും രക്ഷയില്ലാത്ത സ്ഥിതിയാണെന്നാണ് വിവിധ സംഘടന ഭാരവാഹികള്‍ പറയുന്നത്. കഴിഞ്ഞ ദിവസമുണ്ടായ മോഷണം പോലിസില്‍ അറിയിച്ചിട്ടും വേണ്ടത്ര പ്രതികരണമുണ്ടായില്ലെന്നതും വസ്തുതയാണ്. ചെറുപ്പക്കാരെയാണ് മയക്കുമരുന്നു റാക്കറ്റിലേക്കിവര്‍ കൊണ്ടുവരുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss