|    Jan 20 Fri, 2017 5:12 am
FLASH NEWS

നെടുവത്തൂരിലെ ഇലഞ്ഞിക്കോട് പാലം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനം

Published : 25th August 2016 | Posted By: SMR

കൊല്ലം: നെടുവത്തൂരിലെ ഇലഞ്ഞിക്കോട് പാലം നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനം. ഭരണപക്ഷ അംഗങ്ങള്‍ ശക്തമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാലം പണി തുടരാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് കെ ജഗദമ്മ അറിയിച്ചു. നെടുവത്തൂര്‍ പഞ്ചായത്തിലെ ഇലഞ്ഞിക്കോട് പാലത്തിന്റെ നിര്‍മാണം വൈകുന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകളാണ് തിങ്കളാഴ്ച യോഗത്തില്‍ നിറഞ്ഞുനിന്നത്.കരാറുകരാന്റെ ഷൂസിനുള്ളില്‍ എന്‍ജിനിയര്‍ കയറി നില്‍ക്കുന്ന കാഴ്ചയാണ് പാലത്തിന്റെ കാര്യത്തിലുള്ളതെന്ന് വാര്‍ഡ് അംഗം എസ് പുഷ്പാംഗദന്‍ കുറ്റപ്പെടുത്തി. നിര്‍മാണം നടത്താതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും കരാറുകാരനും ഒരേ അഭിപ്രായമാണുള്ളത്. ഇല്ലാത്ത തടസങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അംഗങ്ങളുടെ ആശങ്കയില്ലാതാക്കി പാലം പണി തുടങ്ങണമെന്ന് സിപിഎമ്മിലെ രാധാമണി ആവശ്യപ്പെട്ടു. ഇലഞ്ഞിക്കോട് പാലത്തെക്കുറിച്ച് ഇനിയുള്ള യോഗങ്ങളില്‍ ചര്‍ച്ചയുണ്ടാവാത്ത തരത്തില്‍ പരിഹാരമുണ്ടാവണമെന്ന് സിപിഎമ്മിലെ എസ് ഫത്തഹുദീന്‍ ആവശ്യപ്പെട്ടു. സിപിഐയിലെ എസ് വേണുഗോപാല്‍, സിപിഐ എമ്മിലെ ജൂലിയറ്റ് നെല്‍സണ്‍, ഡോ. കെ രാജശേഖരന്‍ എന്നിവരും ഉദ്യോഗസ്ഥരുടെ ഒളിച്ചുകളിയാണ് പാലം പണി മുന്നോട്ട് പോകാത്തതെന്ന് ആരോപിച്ചു.ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്നിലെ കുടുംബശ്രീ മിഷന്റെ കട അവര്‍ക്കിഷ്ടമുള്ള രീതിയിലാണ് നടത്തുന്നതെന്ന് സിപിഐയിലെ എസ് വേണുഗോപാല്‍ പറഞ്ഞു. ഇത്തരം ഏജന്‍സികളെ സ്വാതന്ത്യത്തിന് വിട്ടുകൊടുക്കരുത്. വാടകപോലും നിശ്ചയിക്കാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ കമ്മിറ്റിയുടെ തീരുമാനം വരുന്നതിന് മുമ്പ് കട പ്രവര്‍ത്തനം തുടങ്ങിയതെങ്ങനെയാണെന്ന് സിപിഐയിലെ അനില്‍ എസ് കല്ലേലിഭാഗം ചോദിച്ചു. കുടുംബശ്രീയുടെ കടയുമായി ബന്ധപ്പെട്ട് കരാര്‍ വച്ചതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാമെന്ന് പ്രസിഡന്റ് ഉറപ്പ് നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക