|    Mar 25 Sat, 2017 3:25 pm
FLASH NEWS

നെടുമ്പാശ്ശേരി: ഹജ്ജ് ക്യാംപ് സുസജ്ജം

Published : 21st August 2016 | Posted By: SMR

നെടുമ്പാശ്ശേരി: ഹാജിമാരെ സ്വീകരിക്കുന്നതിനും താമസിപ്പിക്കുന്നതിനുമുള്ള എല്ലാ സൗകര്യങ്ങളും നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാംപില്‍ സജ്ജമായി. ക്യാംപില്‍ നിന്നുതന്നെ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് ഹാജിമാരെ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഹജ്ജ് ക്യാംപില്‍ ഹാജിമാര്‍ക്കും ഇവരെ യാത്രയാക്കാന്‍ വരുന്നവര്‍ക്കും ഒരു കുറവും വരാതിരിക്കാന്‍ സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീര്‍ അലിയുടെ നേതൃത്വത്തി ല്‍ പ്രത്യേക സംഘം പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഹാജിമാര്‍ക്ക് നമസ്‌കരിക്കുന്നതിനും താമസിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമൊക്കെ കഴിഞ്ഞ ക്യാംപിനേക്കാള്‍ വിപുലമായ ക്രമീകരണങ്ങളാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്.
അതിനിടെ ക്യാംപിലെ വോളന്റിയര്‍മാരുടെ യോഗം ഇന്നലെ വൈകീട്ട് 4ന് ചേര്‍ന്നു. വോളന്റിയര്‍ കമ്മിറ്റി ചെയര്‍മാന്‍ എ കെ അബ്ദുര്‍ റഹ്മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്തു.

(Visited 22 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക