|    Nov 23 Thu, 2017 7:10 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കരുണാകരന്റെ പേര് നല്‍കണം : ആന്റണി

Published : 3rd November 2017 | Posted By: fsq

 

കോഴിക്കോട്: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനു മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ പേര് നല്‍കണമെന്ന് എ കെ ആന്റണി എംപി. ഇതിനായി കേരള നിയമസഭ ഐകകണ്‌ഠ്യേന കേന്ദ്രത്തോട് ആവശ്യപ്പെടണം. കെ കരുണാകരന്റെ ആത്മാര്‍ഥ പരിശ്രമത്തിന്റെ ഭാഗമായാണ് ജനങ്ങളുടെ പങ്കാളിത്തത്തോടെ ഈ വിമാനത്താവളം യാഥാര്‍ഥ്യമായതെന്നും അദ്ദേഹം പറഞ്ഞു. ടൗണ്‍ഹാളില്‍ കെ കരുണാകരന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ഫോട്ടോ പ്രദര്‍ശനം എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥി സംഘടനകളില്ലാത്ത കലാലയങ്ങള്‍ പട്ടാള ക്യാംപുകള്‍ക്ക് സമാനമാണെന്നും  കലാലയങ്ങളിലെ സംഘടനാ സ്വാതന്ത്ര്യം എടുത്തുകളയാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക